HOME
DETAILS

സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം വര്‍ധിച്ചു

  
backup
July 16 2016 | 11:07 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%89%e0%b4%b2

പത്തനംതിട്ട: സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിച്ചത് 5.98 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറിയാണ്. 2005-06 കാലഘട്ടത്തില്‍  ഇത് 5.67 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു . 2014-15 ല്‍ 2013 ലേക്കാള്‍ 3,41944 മെട്രിക് ടണ്ണിന്റെ വര്‍ധന  ഉണ്ടായതായാണ് കൃഷിവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ 57,288 ഹെക്ടര്‍ സ്ഥലത്തുകൂടി പച്ചക്കറി കൃഷി നടത്തി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആകെ ഉല്‍പാദിപ്പിച്ചത് 27.65 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറിയാണ്. അതിനു ശേഷം അധികാരത്തില്‍ എത്തിയ യു.ഡി.എഫിന്റെ കാലത്തെ മൊത്തം ഉല്‍പാദനം 27.66 ലക്ഷം മെട്രിക് ടണ്ണാണ്. 2010-11ല്‍ 5.05 ലക്ഷം മെ. ടണ്‍, 2011-12ല്‍ 5.55 മെ.ടണ്‍, 2013-14ല്‍ 5.57 മെ.ടണ്‍ എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ സംസ്ഥാനത്തെ പച്ചക്കറി ഉല്‍പാദനത്തിന്റെ കണക്ക്. 2014-15 ല്‍ ഉല്‍പാദനത്തിന് പാലക്കാട് ജില്ലയാണ് മുന്‍പന്തിയില്‍. മുന്‍ വര്‍ഷത്തേക്കാള്‍ 25964 മെട്രിക് ടണ്‍ കൂടുതലാണ് പാലക്കാട് ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്നത്. കോട്ടയവും തിരുവനന്തപുരവുമാണ് യാഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കോട്ടയത്ത് 21121.19 മെട്രിക് ടണ്ണും തിരുവനന്തപുരത്ത് 20916.8 മെട്രിക് ടണ്ണുമാണ് ഉല്‍പാദനം. തൃശൂരാണ് നാലാം സ്ഥാനത്തുള്ളത്. 20714.10 മെട്രിക് ടണ്‍ പച്ചക്കറിയാണ് തൃശൂരില്‍ നിന്നും ഉല്‍പാദിപ്പിച്ചത്.
സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറിയുടെ മുക്കാല്‍ പങ്കും തദ്ദേശീയമായി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഒരു ദിവസം ആവശ്യമായ 5,320 മെട്രിക് ടണ്‍ പച്ചക്കറിയില്‍ ഏകദേശം 3,900 മെട്രിക് ടണ്‍ കേരളത്തില്‍ നിന്നുതന്നെ ലഭ്യമായതായും രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം  2005ല്‍ ഉണ്ടായിരുന്ന 47,256 ഹെക്ടര്‍ കൃഷിഭൂമി 2014-2015 ആയപ്പോഴേക്ക് 44,360 ഹെക്ടറായി കുറഞ്ഞു.
ഊര്‍ജിത പച്ചക്കറി കൃഷിക്കായി തുടങ്ങിയ പദ്ധതികളില്‍ പലതും വിജയം കണ്ടെങ്കിലും പോളിഹൗസ് ഫാമിങ് വേണ്ടത്ര വിജയിച്ചില്ല. കൃഷിക്കാര്‍ക്ക് വേണ്ടത്ര അവബോധം ഉണ്ടാക്കാഞ്ഞതാണ് പോളിഹൗസ് ഫാമിങ്ങിന് തിരിച്ചടിയായതെന്നും കൃഷിവകുപ്പ് വിലയിരുത്തുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യകടത്ത് ആരോപണം; ഛത്തീസ്​ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു

National
  •  2 months ago
No Image

പെരുമഴ; വയനാട് ജില്ലയില്‍ നാളെ അവധി (ജൂലൈ 27)

Kerala
  •  2 months ago
No Image

മൂന്നാര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

വിശപ്പിനെ ആയുധമാക്കിമാറ്റി ഇസ്റാഈൽ: ഗസ്സയിലെ പട്ടിണിമരണങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം

International
  •  2 months ago
No Image

കലിതുള്ളി മഴ; വയനാട്ടിലും, കണ്ണൂരിലും മലവെള്ളപ്പാച്ചില്‍; അതീവ ജാഗ്രതയില്‍ കേരളം

Kerala
  •  2 months ago
No Image

മാറാട് യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  2 months ago
No Image

മഴ; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. 

Kerala
  •  2 months ago
No Image

ഇറാനിൽ കോടതി മന്ദിരത്തിന് നേരെ ഭീകരാക്രമണം: 9 മരണം, 22 പേർക്ക് പരുക്ക്

International
  •  2 months ago
No Image

കനത്ത മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു

Kerala
  •  2 months ago
No Image

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി; തിരക്ക് കുറയ്ക്കാൻ പുതിയ സെൻട്രൽ ജയിലും പരി​ഗണനയിൽ 

Kerala
  •  2 months ago