HOME
DETAILS

ഭവനരഹിതര്‍ക്ക് 250 വീടുകള്‍: കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ് പദ്ധതി മാതൃക: സ്പീക്കര്‍

  
Web Desk
July 10 2018 | 18:07 PM

%e0%b4%ad%e0%b4%b5%e0%b4%a8%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-250-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d

 


തേഞ്ഞിപ്പലം: ഭവനരഹിതര്‍ക്ക് 250 വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന കാലിക്കറ്റ് സര്‍വകലാശാലാ നാഷണല്‍ സര്‍വിസ് സ്‌കീം പദ്ധതിയുടെ ഭാഗമായി പ്രവൃത്തി പൂര്‍ത്തീകരിച്ച അന്‍പതാമത് വീടിന്റെ താക്കോല്‍ദാനം വളയംകുളം അസ്സബാഹ് കോളജില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകഷ്ണന്‍ നിര്‍വഹിച്ചു.
സര്‍വകലാശാലാ എന്‍.എസ്.എസിന്റെ പദ്ധതി മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം കേവലം ബിരുദങ്ങളുടെയല്ല, സംസ്‌കാരത്തിന്റെ ഉന്നതിയാകുകയാണ്. മനുഷ്യനെന്ന നിലയില്‍ നേടേണ്ട പല കഴിവുകളും പാഠ്യപദ്ധതിയില്‍ നിന്ന് ലഭ്യമാകണമെന്നില്ല. ഈ കുറവ് നികത്താനുള്ള പ്രസ്ഥാനമായി എന്‍.എസ്.എസിനെ കണക്കാക്കാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതി പ്രകാരം നിര്‍മിച്ച 250 വീടുകളും ഗുണഭോക്താക്കള്‍ക്ക് ഈ വര്‍ഷാവസാനത്തോടെ കൈമാറുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. രാഷ്ട്രത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് യുവജനങ്ങളാണ്. ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വിസ് സ്‌കീം യുവജനങ്ങളെ ഇതിന് പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. സുവര്‍ണജൂബിലി വര്‍ഷത്തിലെ സുപ്രധാന പരിപാടിയാണ് എന്‍.എസ്.എസ് ഭവനിര്‍മാണ പദ്ധതി.
മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് വീടുകള്‍ നിര്‍മിക്കുന്നത്. ഓഗസ്റ്റ് 15ഓടെ നൂറ് വീടുകള്‍ കൈമാറുമെന്ന് എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.വി വല്‍സരാജന്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വി.കെ അബൂബക്കര്‍, എന്‍.എസ്.എസ് പ്രോഗ്രാം കോഡിനേറ്റര്‍ പി.വി വല്‍സരാജന്‍, പ്രോഗ്രാം ഓഫിസര്‍ കെ.യു പ്രവീണ്‍ പങ്കെടുത്തു. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷാ ഹസന്‍ അധ്യക്ഷയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം

National
  •  2 days ago
No Image

റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ

Saudi-arabia
  •  2 days ago
No Image

ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം

oman
  •  2 days ago
No Image

ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?

Business
  •  2 days ago
No Image

ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം

National
  •  2 days ago
No Image

ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്

oman
  •  2 days ago
No Image

24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച;  വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന

International
  •  2 days ago
No Image

ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

uae
  •  2 days ago
No Image

ജൂലൈ 17 വരെ തെഹ്‌റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ്, കാരണമിത് 

uae
  •  2 days ago
No Image

ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ

National
  •  2 days ago