വര്‍ഷങ്ങളായി തരിശുകിടന്ന ആമ്പല്ലൂര്‍ ഏലായില്‍ ഇനി നെന്മണികള് കതിരിടും
വര്‍ഷങ്ങളായി തരിശുകിടന്ന ആമ്പല്ലൂര്‍ ഏലായില്‍ ഇനി നെന്മണികള് കതിരിടും പോത്തന്‍കോട്: ഏറെ നാളുകളായി കൃഷി ചെയ്യാതെ തരിശ് കിടന്ന ആമ്പല്ലൂര്‍ ഏലായില്‍ നഗരസഭയുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചു. നഗരസഭയുടെയും കഴക്കൂട്ടം കൃഷിഭവന്റെയും നേതൃത്വത്തില്‍ നടന്ന വിത്ത് വിതയ്ക്കല്‍ ഉത്സവം മേയര്‍ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. തരിശു കിടന്ന 10 ഏക്കര്‍ കൃഷിയിടത്തിലാണ് നെല്‍കൃഷി ആരംഭിക്കുന്നതിന് മുന്നോടിയായി വിത്ത്വിതയ്ക്കല് നടന്നത്. ആമ്പല്ലൂര്‍ ഏലായില്‍ ഇനി അവശേഷിക്കുന്ന 20 ഏക്കറോളം പാട ശേഖരത്തില്‍ കൂടി നെല്‍കൃഷി വ്യാപിപ്പിക്കുമെന്നും നഗരസഭാ പരിധിയില്‍ നെല്‍വയല്‍ നികത്തുന്നവര്ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ നെല്‍കര്‍ഷകരെ ആദരിച്ചു. ആമ്പല്ലൂര്‍ എലാ പാടശേഖര സമിതി പ്രസിഡന്റ് സലാവുദ്ദീന്‍, കഴക്കൂട്ടം കൃഷി ഓഫിസര്‍ മനോജ് .എസ്, കൃഷി അസിസ്റ്റന്റ് എം.എല്‍ പ്രകാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."