നെടുംകുന്നം ഗ്രാമപഞ്ചായത്തില്‍ തരിശുകൃഷി സജീവമാകുന്നു
പൊന്‍കുന്നം :നെടുംകുന്നം ഗ്രാമപഞ്ചായത്തില്‍ തരിശായി കിടക്കുന്ന നിലങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിയോഗ്യമാക്കുന്നു.
വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന ഇടത്തിനകത്തുപടി -തെങ്ങും പള്ളി - നാരകച്ചാല്‍ പാടശേഖരത്തിലെ 50 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യുവാന്‍ തീരുമാനമായത് . നെടുംകുന്നം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇടത്തിനകത്തുപടി ബാങ്ക് ഹാളില്‍ ചേര്‍ന്ന കര്‍ഷകരുടെ യോഗമാണ് തരിശു നിലം നെല്‍കൃഷി ചെയ്യാന്‍ തീരുമാനമെടുത്തത്.കൃഷി ചെയ്യുവാന്‍ ഉടമസ്ഥര്‍ക്ക് സാധിക്കാത്ത സ്ഥലങ്ങളില്‍ കര്‍ഷക ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ പാട്ടകൃഷി ചെയ്യും.
ഹരിത കേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി ത്രിതല പഞ്ചായത്ത്, തൊഴിലുറപ്പ്,ഇറിഗേഷന്‍, കൃഷി വകുപ്പ് ,ജലനിധി, കര്‍ഷക ഗ്രൂപ്പ് പ്രതിനിധികള്‍, എന്നിവരുടെ സഹകരണത്തോടെയാണ് കൃഷിയിറക്കുന്നത്. നെല്‍ക്കൃഷിക്ക് പുറമേ പച്ചക്കറി കൃഷിയും, മീന്‍ വളര്‍ത്തലും ആരംഭിക്കുന്നതിനും, പണി മുടങ്ങി കിടക്കുന്ന ഫാം റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ടൂറിസം സാധ്യതകള്‍ വിപുലപ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനമായി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് ദേവസ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷൈലജകുമാരി, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, മൈനര്‍ ഇറിഗേഷന്‍ എന്‍ജീനീയര്‍ കെ.ജെ.ജോര്‍ജ്. സബ്ഡിവിഷന്‍ എന്‍ജിനീയര്‍ സുശീല്‍.ആര്‍, ഹൈഡ്രോളജി എന്‍ജിനീയര്‍ ദീപ വിന്‍സന്റ്, അഗ്രികള്‍ച്ചര്‍ എന്‍ജിനീയര്‍ മുഹമ്മദ് ഷരീഫ്, കൃഷി ഓഫിസര്‍ റെജി.വി.ജെ, ശ്രീകല, ബാബു കുട്ടി, പ്രേം ഷാജി, സത്യജിത്ത്,എന്നിവര്‍ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."