ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് താല്പര്യമില്ല: രാമചന്ദ്രന് പിള്ള
ആനക്കര: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മതനിരപേക്ഷ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസിന്് ആത്മാര്ഥതയില്ലന്ന് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന് പിള്ള പറഞ്ഞു. മതനിരപേക്ഷ വോട്ടുകള്‍ ഏകോപിപ്പിച്ചാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് യു.പി. ഇവിടെ മതനിരപേക്ഷ സംഖ്യത്തില്‍ കോണ്‍ഗ്രസ് പങ്കാളിയല്ല. ഡല്‍ഹിയിലും ഇത് തന്നെയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. മതനിരപേക്ഷതയുടെ പേര് പറഞ്ഞ് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ബി.ജെ.പിയേക്കാള്‍ കടുത്ത വര്‍ഗീയ നിലപാടുകളാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.
അയോധ്യ, ഗോവധ നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അത് നമ്മള് കണ്ടതാണെന്നും എസ്.ആര്.പി പറഞ്ഞു.കേരളത്തില്‍ യു.ഡി.എഫിനേയും, ബി.ജെ.പിയേയും പരാജയപ്പെടുത്തുക എന്ന ലഷ്യമാണ് ഇടത് പക്ഷത്തിനുള്ളത്. യു.പിയില്‍നിന്ന് ഒളിച്ചോടിയാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയിരിക്കുന്നത്. ഇതും ബി.ജെ.പിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ കഴിയുന്നില്ല എന്നതിന്റെ തെളിവാണ്.
പൊന്നാനി പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പരുതൂര്‍ കൊടിക്കുന്നില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ്. രാമചന്ദ്രന്‍പിള്ള. പി.ടി ഹംസ അധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. നന്ദകുമാര്‍, ജില്ലാ സെക്രട്ടേറിയേറ്റംഗം വി.കെ ചന്ദ്രന് ,ഏരിയാ സെക്രട്ടരി പി.എന്‍ മോഹനന്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ ചൊല്ലുകുട്ടി എന്നിവര്‍ സംസാരിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ടി അബൂബക്കര്‍ സ്വാഗതവും ശിവന് പുളിയപ്പറ്റ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."