നാട്ടുകാരുടെ നേതൃത്വത്തില്‍ കുളം ശുചീകരിച്ചു
കുന്നംകുളം: ആനായ്ക്കലില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുറ്റ്യേക്കുളം നാട്ടുകാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.
ആനയ്ക്കാല്‍ പാടശേഖരത്ത് വേനലിലും ജല സംഭരണിയായി നിലനിന്നിരുന്ന കുളം പരിസരത്തെ കിണറുകളില്‍ ജലനിരപ്പ് നിലനിര്‍ത്താനുള്ള പ്രധാന കാരണമായിരുന്നു.
പായലും, ചണ്ടിയും നിറഞ്ഞ് ജലം മലിനമായതോടെയാണ് പരിസര വാസികളുടെ നേതൃത്വത്തില്‍ ശുചീകരണത്തിന് പദ്ധതിയിട്ടത്.
ജെ.സി.ബി ഉപയോഗിച്ച് യുവാക്കളും, വൃദ്ധരും, സത്രീകളും, കുട്ടികളുമുള്‍പ്പെടേയുള്ളവരും പകല്‍ മുഴുവന്‍ നീണ്ടുനിന്ന പ്രയത്‌നത്തിനൊടുവിലാണ് കുളം ശുചീകരിച്ചെടുത്തത്.
അടുത്ത മഴയില്‍ പരിസരത്തെത്തുന്ന ജലം കുളത്തിലേക്ക് ശേഖരിച്ച് ജല സ്രോതസ്സ് അതിന്റെ പൂര്‍ണ്ണമായ പ്രാധാന്യത്തോടെ നിലനിര്‍ത്താനും അതുവഴി നാടിന്റെ ജലനിരപ്പ് പിടിച്ചു നിര്‍ത്താനുമാണ് നാട്ടുകാരുടെ പ്രയത്‌നം.
മുന്‍പ് നഗരസഭയുടെ നേതൃത്വത്തില്‍ കിണര്‍ കുഴിക്കുകയും പിന്നീട് കുളത്തിന്റെ ശുചീകരണവും, മറ്റു പ്രവര്‍ത്തനങ്ങളും നടത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതു നടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."