ദൈവത്തിന്റെ പേരില്‍ മാത്രമേ വോട്ട് ചോദിക്കൂ എന്ന് എന്തിനാണ് വാശി പിടിക്കുന്നത്: ടിക്കറാം മീണ
തിരുവനന്തപുരം: എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടേത് ചട്ടലംഘനമാണെന്ന് ആവര്‍ത്തിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ശബരിമല വിഷയം ഉന്നയിക്കാം എന്നാല്‍ ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ദൈവത്തിന്റെ പേരിലെ വോട്ട് ചോദിക്കൂ എന്ന വാശി എന്തിനാണ്. ദൈവത്തിന്റെ പേരിലെ വോട്ട് ചോദിക്കൂ എന്ന നിര്‍ബന്ധം പര്‍ട്ടിക്കലുര്‍ പാര്‍ട്ടിയ്‌ക്കെന്തിനാണ്'. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിച്ചേല്‍പ്പിച്ച പെരുമാറ്റച്ചട്ടം അല്ലെന്നും ദൈവത്തിന്റെ പേര് രാഷ്ട്രീയത്തിന് എന്തിന് ഉപയോഗിക്കുന്നുവെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ ജില്ലാ കളക്ടര്‍ ടി.വി അനുപമ നോട്ടീസയച്ചതമായുള്ള സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപിയുടേത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുള്ളതിനാലാണെന്ന് കലക്ടര്‍ നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
അയ്യനെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സഹോദരനാണെന്ന ബി.ജെ.പി വിശദീകരണം അവരുടെ വ്യാഖ്യാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മതം, ജാതി, ദൈവം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികളും സമ്മതിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിലെ എന്‍.ഡി.എ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."