ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്ക് നിവേദനം നല്‍കി
എടപ്പാള്‍: കണ്ടണ്ടനകം ബീവറേജ് ഔട്ട്‌ലറ്റ് കുറ്റിപ്പാലയിലേക് മാറ്റി സ്ഥാപിക്കുന്നതിനെതിരേ ജനകീയ സമര സമിതി പ്രധിനിധികള്‍ മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അനില്‍ കുമാറിന് നിവേദനം നല്‍കി.
ബീവറേജിന് സമീപത്തു സ്ഥിതി ചെയ്യുന്ന പള്ളി, അമ്പലം, കോളനി എന്നിവയുടെ ദൂര പരിധി കണക്കിലെടുക്കാതെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് സമര സമിതി പ്രധിനിധികള്‍ കമ്മിഷണറെ അറിയിച്ചു. ഇതേ തുടര്‍ന്ന് ദൂര പരിധി വീണ്ടണ്ടും അളന്ന് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. കെട്ടിട ഉടമയുടെ വ്യക്തി താല്‍പര്യം മാത്രം കണക്കിലെടുത്ത് ജനവികാരം മാനിക്കാതെയാണ് അധകൃതര്‍ മുന്നോട്ടു പോകുന്നതെന്നും സമിതി കുറ്റപെടുത്തി. സമര സമിതി പ്രധിനിധികളായ ഇബ്രാഹിം മൂതൂര്‍, കൃഷ്ണന്‍ കുറ്റിപ്പാല, ടി.പി.മുഹമ്മദ്,മുസ്തഫ,ഫസല്‍ കുറ്റിപ്പാല എന്നിവര്‍ സംഘത്തിലുണ്ടണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."