രാജധാനിക്ക് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം: സി.പി.ഐ
കാസര്‍കോട്: തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണമെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. രാജധാനി എക്സ്പ്രസ് ഉള്‍പ്പെടെ നിലവില്‍ ആറു ട്രെയിനുകള്‍ കാസര്‍കോട്ട് നിര്‍ത്താതെ ഓടുകയാണ്.
ഈ മാസം അഞ്ചിന് സര്‍വിസ് ആരംഭിച്ച ഗാന്ധിധാം-തിരുനെല്‍വേലി ഹംസഫര്‍ എക്സ്പ്രസിനും കാസര്‍കോട് സ്റ്റോപ്പില്ല. വിവിധ എക്സ്പ്രസ് ട്രെയിനുകള്‍ക്കു കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കണമെന്നുള്ള ദീര്‍ഘകാലമായുള്ള ഈ പ്രദേശത്തുകാരുടെ ആവശ്യം അംഗീകരിക്കാന്‍ അധികാരികള്‍ തയാറാകുന്നില്ല. മറ്റ് ജില്ലകളിലെല്ലാം സ്റ്റോപ്പ് അനുവദിച്ചിട്ടും കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തത് ജില്ലയോടുള്ള വലിയ അവഗണനയാണ്.
വടക്കേ മലബാറിനോടു റെയില്‍വേ കാണിക്കുന്ന അവഗണനക്കെതിരേ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്കാന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു. യോഗത്തില്‍ കെ.വി കൃഷ്ണന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."