ആംബുലന്‍സ് നല്‍കിയില്ല; മാതാവിന്റെ മൃതദേഹം ബൈക്കില്കെട്ടി മകന് ആശുപത്രിയിലെത്തി
ഭോപ്പാല്‍: മാതാവിന്റെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ച് ആശുപത്രിയിലെത്തിയ മകന് നൊമ്പരക്കാഴ്ചയായി.
പാമ്പു കടിയേറ്റു മരിച്ച കുന്‍വര്‍ ഭായിയുടെ മൃതദേഹമാണ് മകന് പോസ്റ്റ്മോര്‍ട്ടത്തിനായി ബൈക്കില്കെട്ടിവച്ച് ആശുപത്രിയിലെത്തിച്ചത്.
പാമ്പു കടിയേറ്റ ഉടന്‍ കുന്‍വര്‍ ഭായിയുടെ കുടുംബം മോഹന്‍ഗഡ് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് ആംബുലന്‍സ് അന്വേഷിച്ചു. എന്നാല്‍ ആശുപത്രി ആംബുലന്‍സ് അയച്ചുനല്‍കാന്‍ തയാറായില്ല.
തുടര്‍ന്ന് കുന്‍വര്‍ ഭായിയുടെ മകനും ബന്ധുവും ചേര്‍ന്ന് ബൈക്കില്‍ മൃതദേഹം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്ന വാദം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
എന്താണുണ്ടായതെന്ന് അറിയില്ലെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ല കളക്ടര്‍ എസ് കെ ആഷിര്വാര് പറഞ്ഞു.
#WATCH Tikamgarh: Man brought dead body of mother on a motorcycle for post mortem after being allegedly denied hearse van by district hospital in Mohangarh. Upper Collector has ordered an inquiry. (7.7.18) #MadhyaPradesh pic.twitter.com/zyrjasFTVe
— ANI (@ANI) July 11, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."