HOME
DETAILS

സര്‍ക്കാരിനെ വെട്ടിച്ച് പ്ലാസ്റ്റിക് സഞ്ചികളുടെ വില്‍പന വര്‍ദ്ധിക്കുന്നു

  
backup
July 11 2018 | 19:07 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

 

ഏറ്റുമാനൂര്‍: സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ മേടിക്കാനെത്തുന്ന ആളുകളോട് പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പണം ഈടാക്കുന്നത് സര്‍ക്കാരിനെ വെട്ടിച്ച്. 

51 മൈക്രോണില്‍ കൂടുതലുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ കടകളില്‍ ഉപയോഗിക്കണമെങ്കില്‍ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിശ്ചിതഫീസ് അടച്ച് അനുവാദം വാങ്ങണമെന്നാണ് നിയമം. മൂന്ന് വര്‍ഷം മുമ്പ് കര്‍ശനമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് മാനേജ്‌മെന്റ് റൂള്‍ അനുസരിച്ച് നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗിക്കുന്ന വ്യാപാരികള്‍ 4200 രൂപ അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഏറ്റുമാനൂര്‍ നഗരസഭയില്‍ ഇന്നേവരെ ഒരു വ്യാപാരികളും ഈ തുക അടച്ചിട്ടില്ല.
അതേസമയം കടകളിലെത്തുന്ന ജനങ്ങളെ പിഴിയുന്നതിന് ഒരു കുറവുമില്ല. പല സൂപ്പര്‍മാര്‍ക്കറ്റുകളിലും അഞ്ച് മുതല്‍ പത്ത് രൂപാ വരെ പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ഈടാക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ കടകളിലും ഹോട്ടലുകളിലും 51 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും ഏറിവരികയാണ്. ഒന്നു രണ്ട് തവണ നഗരസഭ നടത്തിയ പരിശോധനയില്‍ ഇത്തരം പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുത്തുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ പുതിയ പദ്ധതിപ്രവര്‍ത്തനങ്ങളുമായി നഗരസഭ മുന്നോട്ട് വരവെയാണ് വ്യാപാരികള്‍ നിയമാനുസൃതമല്ലാത്ത വില്‍പ്പന പൊടിപൊടിക്കുന്നത്.
പ്ലാസ്റ്റിക് വിറ്റ് വ്യാപാരികള്‍ പണം കൊയ്യുമ്പോഴും പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യാതെ ഇവ ശേഖരിച്ച് സംസ്‌കരിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കെത്തിയിരിക്കുകയാണ്.സംസ്‌കരണത്തിനായി പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ജനങ്ങളില്‍ നിന്നും പണം മേടിക്കാന്‍ നഗരസഭയ്ക്കാവില്ല. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് സഞ്ചികള്‍ വില്‍ക്കുന്ന വ്യാപാരികളില്‍ നിന്ന് നിയമപ്രകാരമുള്ള തുക ഈടാക്കുന്നത് കര്‍ക്കശമാക്കുമെന്ന് ഏറ്റുമാനൂര്‍ നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു.
ഏറ്റുമാനൂരിലെ മൊത്തവ്യാപാരികളില്‍ നിന്നായിരിക്കും ഫീസ് ചുമത്തുക. ഇത് സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന് ഉടന്‍ തന്നെ വ്യാപാരികളുടെ യോഗം വിളിക്കും. എന്നാല്‍ മൊത്തവ്യാപാരികളില്‍ നിന്ന് മാത്രം ഫീസ് ഈടാക്കുന്നതിനെതിരെയും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
നഗരസഭയ്ക്കു വെളിയില്‍ നിന്നും മൊത്തമായി എടുക്കുന്ന സഞ്ചികളാണ് മാര്‍ക്കറ്റിലും മറ്റ് തിരക്കുള്ള കടകളിലും കൂടുതലും ഉപയോഗിക്കുന്നത്. സ്ഥിതി നിയന്ത്രണവിധേയമാകണമെങ്കില്‍ എല്ലാ വ്യാപാരികളോടും ഫീസ് ചുമത്തണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago