HOME
DETAILS

പഞ്ചായത്തുകൡ സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം: പ്രതീക്ഷകളോടെ പറക്കുളം നിവാസികള്‍

  
backup
July 16 2016 | 22:07 PM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%a1-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b4%82


ആനക്കര: പഞ്ചായത്തുകളില്‍ സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതീക്ഷകളോടെ പറക്കുളം നിവാസികള്‍. പറക്കുളം കുന്നിലെ ചേക്കോട് ഗാന്ധിമേനോന്‍ മൈതാനം വിട്ടുകിട്ടാനുളള സമരം നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ സ്റ്റേഡിയ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം വന്നത്.
പറക്കുളം വ്യവസായ പാര്‍ക്കിന്റെ ഭാഗമായി വ്യവസായ വകുപ്പ് ഏറ്റെടുത്ത് സ്ഥലത്താണ് ഗാന്ധിമേനോന്‍ മൈതാനം സ്ഥിതിചെയ്യുന്നത്. ഇവിടെയാണ് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സ്‌റ്റേഡിയം നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
നേരത്തെ ജില്ലാ, ബ്ലോക്ക്, കപ്പൂര്‍ പഞ്ചായത്ത് എന്നിവയ്ക്ക് ഇവിടെ സ്റ്റേഡിയം നിര്‍മ്മിക്കുന്ന കാര്യത്തില്‍ അനുകൂല നിലപാടാണുളളതെന്ന് ഗാന്ധിമേനോന്‍ മൈതന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. സ്വാതന്ത്രസമര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഗാന്ധിമേനോന്‍ എന്ന ടി.എന്‍. രാവുണ്ണിമേനോന്റെ സ്മണാര്‍ത്ഥമുളള ഈ മൈതാനമാണിത്. പതിറ്റാണ്ടുകളായി ഈ മേഖലയിലുളള നൂറ് കണക്കിന് കുട്ടികള്‍ ഈ ഗ്രൗണ്ടില്‍ കളിക്കുന്നു.
1942 ല്‍ ക്വിറ്റ് ഇന്ത്യ സമരം നടക്കുന്ന സമയത്താണ് രാവുണ്ണി മേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നത് ഈ ഗ്രൗണ്ടിലായിരുന്നെന്ന് പഴമക്കാര്‍ പറയുന്നു. ചര്‍ക്കാക്ലാസുകള്‍, രാഷ്ട്രീയ ക്ലാസുകള്‍ എന്നിവയെല്ലാം രാവുണ്ണിമേനോന്റെ നേതൃത്വത്തില്‍ നടന്നിരുന്നത് ഇവിടെ വച്ചായിരുന്നു. അന്ന് ഗാന്ധിജിയുടെ പ്രതിരൂപമായിട്ടാണ് നാട്ടുകാര്‍ രാവുണ്ണിമേനോനെ കണ്ടിരുന്നത്.
അദ്ദേഹത്തിന്റെ ഓര്‍മ്മക്കായിട്ടാണ് ഈ സ്ഥലത്തിന് ഗാന്ധിമേനോന്‍ മൈതാനമെന്ന് പേര് നല്‍കിയത്. നാലേക്കര്‍ വരുന്ന ഇവിടെ ഇദ്ദേഹത്തിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അടക്കം സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. പുതിയ ബജറ്റില്‍ പഞ്ചായത്തുകളില്‍ സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വ്യവസായ വകുപ്പ് സ്ഥലം പഞ്ചായത്തിന് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ വിട്ടുനല്‍കണമെന്നും സ്റ്റേഡിയത്തിന് ഗാന്ധിമേനോന്റെ പേരിടണമെന്നുമാണ് നാട്ടുകാരും സമര സമിതി ഭാരവാഹികളും കായിക പ്രേമികളും ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago