HOME
DETAILS

അറബി മലയാളത്തിലെ രണ്ടാമത്തെ കൃതി വലിയ നസ്വീഹത്ത് മാല

  
backup
July 16 2020 | 02:07 AM

%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b4%a4

 


പി.കെ മുഹമ്മദ് ഹാത്തിഫ്
കോഴിക്കോട്: അറബി മലയാളത്തില്‍ രചിക്കപ്പെട്ട കൃതി വലിയ നസ്വീഹത്ത് മാലയാണെന്ന് ഗവേഷകന്‍. സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ഡോ. ബാവ കെ. പാലുകുന്നിന്റെ ഗവേഷണ പ്രബന്ധമായ 'മോയിന്‍കുട്ടി വൈദ്യരുടെ കൃതികള്‍; ഭാഷയും വ്യവഹാരവും' എന്ന പുസ്തകത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
കുഞ്ഞായിന്‍ മുസ്‌ലിയാരുടെ പ്രഥമ മാപ്പിള ഖണ്ഡകാവ്യമായ നൂല്‍മദ്ഹാണ് ഈ വിഭാഗത്തിലെ രണ്ടാമത്തെ സാഹിത്യകൃതിയായി ഇതുവരെ പരിഗണിച്ചു പോന്നിരുന്നത്. കാലനിര്‍ണയം വ്യക്തമായി രേഖപ്പെടുത്തിയ രണ്ടാമത്തെ കൃതിയെന്നാണ് പല അറബിമലയാള ചരിത്ര ഗവേഷക ഗ്രന്ഥങ്ങളിലും ഇതിനെ സൂചിപ്പിച്ചിരിക്കുന്നത്. പ്രഥമ അറബി മലയാള രചനയായ മുഹ്‌യിദ്ദീന്‍ മാലയ്ക്കും നൂല്‍മദ്ഹിനുമിടയില്‍ 130 വര്‍ഷത്തെ ഇടവേള കാണപ്പെടുന്നുണ്ടെന്നാണ് അറബിമലയാള ചരിത്രകാരന്‍മാര്‍ കണ്ടെത്തിയത്.
എന്നാല്‍ 1607 ല്‍ എഴുതിയ മുഹ്‌യിദ്ദീന്‍മാലയുടെ 35 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം രചിക്കപ്പെട്ട വലിയ നസ്വീഹത്ത് മാലയാണ് രണ്ടാമത്തെ കൃതിയെന്നാണ് ഗവേഷകന്‍ കണ്ടെത്തിയിരിക്കുന്നത്. 1052 സഫര്‍ ഒമ്പതിനാണ് കാവ്യരചന പൂര്‍ത്തിയായതെന്ന് ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. ഇത് ക്രിസ്തുവര്‍ഷം 1642 നു സമാനമാണ്. അത് കൊണ്ട് തന്നെ 1607 ല്‍ എഴുതിയ മുഹ്‌യിദ്ദീന്‍മാലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കൃതി വലിയ നസ്വീഹത്ത് മാലയാണെന്ന് ഗവേഷകന്‍ ചൂണ്ടിക്കാണിക്കുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലെ കൂട്ടായിയില്‍ ജീവിച്ചിരുന്ന മനാക്കാന്റകത്ത് കുഞ്ഞിക്കോയ തങ്ങളാണ് വലിയനസ്വീഹത്ത് മാലയുടെ കര്‍ത്താവ്. മരണം, പരലോകം, സ്വര്‍ഗനരകങ്ങള്‍ തുടങ്ങിയവയെ സംബന്ധിക്കുന്ന വിശ്വാസങ്ങളും സങ്കല്‍പങ്ങളുമാണ് കൃതിയിലെ പ്രമേയം.
വയനാട് മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിഭാഗം മലയാളം അധ്യാപകനായ ഗവേഷകന്‍ അലിഗഢ് സര്‍വകലാശാലാ ആധുനിക ഇന്ത്യന്‍ ഭാഷാ വകുപ്പു മേധാവി ഡോ. എ. നുജൂമിന്റെ കീഴില്‍ 2017 ലാണ് ഡോക്ടറേറ്റ് നേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago