മയ്യന്നൂരില്‍ വീടിനു നേരെ ബോംബേറ്
വില്യാപ്പള്ളി: മയ്യന്നൂര്‍ ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി വി.പി കരീമിന്റെ വീടിനു നേരെ ബോംബേറ്. ഇന്നലെ പുലര്‍ച്ചെയാണ് ഉഗ്രശേഷിയുള്ള സ്റ്റീല്‍ബോംബ് പൊട്ടിയത്. വീടിനു മുന്നിലുള്ള ജനല്‍ചില്ലുകള്‍ പാടെ തകര്‍ന്നു. സംഭവസമയത്തു കരീമും പിതാവ് മൂസയും ഭാര്യയും മൂന്നു ചെറിയ കുട്ടികളുമാണ് ഉണ്ടായിരുന്നത്. ആളപായമില്ല.
കുറച്ചുനാളുകളായി പ്രദേശത്തു വീടുകള്‍ക്കും മുസ്ലിം ലീഗ് ഓഫിസിനു നേരെയും ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഏഴു മാസം മുന്‍പ് യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ചെത്തില്‍ സുബൈറിന്റെ വീടിനു നേരെ ആക്രമണം നടന്നിട്ടും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലിസിനു സാധിച്ചിട്ടില്ല.
സംഭവത്തില്‍ മയ്യന്നൂര്‍ മേഖല മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. വടകര സി.ഐ മധുസൂദനന് നായരുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ് സംഭവസ്ഥലം പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."