HOME
DETAILS
MAL
എക്സിറ്റ് പോളുകള്‍ക്ക് ഇന്നു മുതല്‍ വിലക്ക്
backup
April 10 2019 | 22:04 PM
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേനയോ മറ്റേതെങ്കിലും വിധത്തിലോ ഉള്ള എക്സിറ്റ് പോളുകള്‍ ഇന്നു രാവിലെ ഏഴു മുതല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിലക്കി.
മെയ് 19ന് വൈകീട്ട് 6.30 വരെ വിലക്ക് നിലവിലുണ്ടാകും. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 126 (1) എ പ്രകാരമാണ് നടപടി. അഭിപ്രായ വോട്ടെടുപ്പുകള്‍ക്ക് അതത് ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ദിവസം പോളിങ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുന്‍പു മുതല്‍ വിലക്കുണ്ട്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 126 (1) ബി പ്രകാരമാണ് നടപടി.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പുള്ള സമയം മുതല്‍ അഭിപ്രായ വോട്ടെടുപ്പുകള്‍ നടത്താനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."