HOME
DETAILS

വത്തിക്കാനിലേക്ക് കടക്കാന്‍ ശ്രമിച്ചിട്ടില്ല: ജലന്ധര്‍ ബിഷപ്പ്

  
backup
July 13 2018 | 01:07 AM

%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95

കോട്ടയം: താന്‍ വത്തിക്കാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്നും ജലന്ധറില്‍ ഒളിച്ചുതാമസിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കന്യാസ്ത്രീയെ പീഡിപ്പിച്ചതായ ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ .
കന്യാസ്ത്രീ നല്‍കിയ പരാതിയെത്തുടര്‍ന്ന് അറസ്റ്റുചെയ്യാനുള്ള പൊലിസ് നീക്കങ്ങള്‍ ശക്തമാകുന്നതിനിടെ ആദ്യമായാണ് ബിഷപ്പ് പ്രതികരിക്കുന്നത്. കേസ് അന്വേഷിക്കുന്ന പൊലിസ് ഇതുവരെ തന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. അന്വേഷണസംഘം ജലന്ധറില്‍ എത്തിയാല്‍ അവരോട് പൂര്‍ണമായും സഹകരിക്കും. ഈ ആരോപണം സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ടു വരികയെന്നത് തന്റെ കൂടി ഉത്തരവാദിത്തമാണ്. നിരപരാധിയാണെന്ന് താന്‍ പറഞ്ഞാല്‍ മാത്രം പോരെന്നും അത് വ്യക്തമായി തെളിയണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കാത്തത് തെറ്റുചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യമുള്ളതിനാലാണെന്ന് ബിഷപ്പ് വ്യക്തമാക്കി. പീഡനം നടന്നെന്ന് ആരോപിക്കുന്ന 2014 മുതല്‍ 16 വരെയുള്ള കാലഘട്ടത്തില്‍ കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിരുന്നു. തന്റെ 25-ാമത് പൗരോഹിത്യ ജൂബിലിയിലും 2016 നവംബറില്‍ തന്റെ അമ്മ മരിച്ചപ്പോഴും കന്യാസ്ത്രീ എത്തിയിരുന്നു. ആരോപണത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ അവര്‍ ഈ പരിപാടികളില്‍ പങ്കെടുക്കുമായിരുന്നോയെന്ന് ബിഷപ്പ് ചോദിച്ചു. 2016ല്‍ ഇപ്പോഴത്തെ മദര്‍ സുപ്പീരിയറിന് ആരോപണം ഉന്നയിച്ച സിസ്റ്ററിനെക്കുറിച്ച് മറ്റൊരു സ്ത്രീ പരാതി നല്‍കിയിരുന്നു. തന്റെ കുടുംബം നശിപ്പിക്കാന്‍ സിസ്റ്റര്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം.
വൈദ്യപരിശോധനയുടെ ഫലം ഈ ആരോപണം ശരിവയ്ക്കുന്നതാണെന്നും ബിഷപ്പ് പറയുന്നു. അതേസമയം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായി സഭയ്ക്ക് പുറത്തുപോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും. പീഡനത്തിനിരയായ കന്യാസ്ത്രീയ്ക്ക് പുറമെ കൂടുതല്‍ കന്യാസ്ത്രീകള്‍ ബിഷപ്പിനും സഭാനേതൃത്വത്തിനുമെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ മദര്‍ ജനറാളിനാണ് ഒരുവിഭാഗം കന്യാസ്ത്രീകള്‍ പരാതി നല്‍കിയിരുന്നത്. ബിഷപ്പിന്റെയും സഭാനേതൃത്വത്തിന്റെയും തെറ്റായ നടപടികള്‍ മൂലം സഭയിലെ ഫോര്‍മേറ്റര്‍ അടക്കമുള്ള 18 കന്യാസ്ത്രീകള്‍ സഭ വിട്ടുപോയതായും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മദര്‍ ജനറാള്‍ ഉള്‍പ്പടെ ബിഷപ്പിനെ പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് ജലന്ധര്‍ രൂപതയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നവരില്‍ നിന്ന് കൂടി മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ജലന്ധര്‍ രൂപതയ്ക്ക് കീഴില്‍ കേരളത്തില്‍ കോട്ടയത്തും കണ്ണൂരുമാണ് മഠങ്ങളുള്ളത്. ബിഷപ്പും കന്യാസ്ത്രീയും തമ്മില്‍ നടന്ന ആശയവിനിമയത്തിന്റെ തെളിവുകള്‍ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. പീഡനകാലയളവില്‍ കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കണ്ടെത്തണം. തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ ഉടന്‍ അന്വേഷണസംഘം ജലന്ധറിലേക്ക് തിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  5 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  5 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  5 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  5 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  5 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  5 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  5 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  5 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  5 days ago