HOME
DETAILS

കോര്‍പറേറ്റ് ഫാസിസമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് കെ.പി രാമനുണ്ണി

  
backup
April 26 2017 | 20:04 PM

%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b0


കൊച്ചി: മനുഷ്യത്വം മുതലാളിത്വത്തിന് അടിയറവ് വെയ്ക്കുന്ന കോര്‍പറേറ്റ് ഫാസിസമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി .എസ്.കെ.എസ്.എസ്.എഫ് മദീന പാഷനില്‍ ഇന്ത്യ ഫാസിസത്തിനെതിര് എന്ന വിഷയത്തിലുള്ള സെമിനാര്‍ മുണ്ടം പാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാസിസം ഒരു മനോഭാവമാണ് .അപരനെ സഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഫാസിസം സൃഷ്ടിക്കുന്നത് .ഇന്ത്യയുടെ പാരമ്പര്യം ഫാസിസത്തിനെതിരായിരുന്നു.
കൊളോണിയല്‍  സാമ്രാജ്യത്വതമാണ് ഫാസിസത്തിന് ഇന്ത്യയില്‍ വിത്ത് വിതച്ചത്. ഇന്ന് ഹിന്ദുത്വ വാദികള്‍ ഉയര്‍ത്തുന്ന ഫാസിസം ഹൈന്ദവതയുടെ തനിമ ഇല്ലാതാക്കുന്നതാണ്. ഹിന്ദുത്വ വാദം ഹിന്ദുക്കള്‍ക്ക് തന്നെ ഭീഷണിയാകും.ഫാസിസത്തിനെതിരായ പോരാട്ടം നമ്മുടെ തലമുറയ്ക്ക് വേണ്ടിയുള്ള ജീവന്‍മരണ പോരാട്ടമായി കാണണമെന്നും രാമനുണ്ണി പറഞ്ഞു.
പി.സി.വിഷ്ണുനാഥ് , സുപ്രഭാതം എക്‌സിക്യുട്ടീവ് എഡിറ്റര്‍ എ.സജീവന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ മോഡറേറ്റയിരുന്നു. മാര്‍ട്ടിന്‍ ജോസഫ്, പി.എച്ച് ഷൈലേഷ്‌കുമാര്‍, ജുനൈദ്, ഷബീര്‍ ഷാജഹാന്‍, അശ്വിന്‍ പി.ദിനേശ്, പി എം മാര്‍ഷല്‍, റഈസ് എന്നിവര്‍ പ്രസംഗിച്ചു. മദീന പാഷന് തുടക്കം കുറിച്ച് കൊണ്ട് മുണ്ടംപാലം ഹുദൈബിയ നഗരിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസ്സന്‍ ഫൈസി പതാക ഉയര്‍ത്തി.
അബൂബക്കര്‍ ഫൈസി, സയ്യിദ് ഷഫീഖ് തങ്ങള്‍, ഫൈസല്‍ കങ്ങരപ്പടി എന്നിവര്‍ സംബന്ധിച്ചു. സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സൈനുദ്ദീന്‍ വാഫി സ്വാഗതവും ആസിഫ് കാരുവള്ളി നന്ദിയും പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  3 hours ago
No Image

അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്

National
  •  4 hours ago
No Image

സമുദ്ര മാർ​ഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ

oman
  •  4 hours ago
No Image

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ

International
  •  4 hours ago
No Image

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും

uae
  •  5 hours ago
No Image

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

Kerala
  •  5 hours ago
No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  5 hours ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  5 hours ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  5 hours ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  6 hours ago