HOME
DETAILS

വയനാട്ടിലെ ജനങ്ങളെ അപമാനിച്ച അമിത് ഷാ മാപ്പു പറയണം: ചെന്നിത്തല

  
backup
April 11 2019 | 21:04 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%85%e0%b4%aa%e0%b4%ae%e0%b4%be%e0%b4%a8

 

തിരുവനന്തപുരം: വയനാട്ടിലെ ജനങ്ങളെ അപമാനിച്ച ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരേയുള്ള പോരാട്ടത്തിന്റെ ആദ്യ കാഹളമുയര്‍ന്ന നാടാണ് വയനാട്. ആ നാടിനെയാണ് പാക്കിസ്ഥാന്‍ പതാകകള്‍ കാണുന്നയിടം എന്നു പറഞ്ഞ് അമിത് ഷാ അപമാനിച്ചത്. ഇത്തരം തരംതാണ പരാമര്‍ശങ്ങള്‍ക്ക് വയനാട്ടിലെ ജനങ്ങള്‍ മുഖമടച്ചുള്ള മറുപടിയായിരിക്കും നല്‍കുക - ചെന്നിത്തല പറഞ്ഞു.


കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി തങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ എങ്ങനെയെങ്കിലും നടപ്പാക്കാന്‍ കഴിയുമോ എന്നാണ് ബി.ജെ.പി നോക്കുന്നത്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ മുതല്‍ സംഘ്പരിവാറും ബി.ജെ.പിയും ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതുകൊണ്ടൊന്നും വയനാട്ടില്‍ രാഹുല്‍ഗാന്ധിയും കേരളത്തില്‍ യു.ഡി.എഫും നേടുന്ന തിളക്കമാര്‍ന്ന വിജയത്തിന്റെ മാറ്റു കുറക്കാന്‍ കഴിയുകയില്ലെന്നും ചെന്നിത്തല പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."