HOME
DETAILS

ഹേമചന്ദ്രന്റെ കൊലപാതകം: കൊലപാതകമല്ല, ആത്മഹത്യയെന്ന് മുഖ്യപ്രതി; വിദേശത്ത് നിന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ച് നൗഷാദ്

  
July 02 2025 | 03:07 AM

hemachandran murder case accused noushad on facebook live video

കോഴിക്കോട്: ഹേമചന്ദ്രൻ കൊലപാതകത്തിൽ പുതിയ വഴിത്തിരിവുണ്ടാക്കി ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ച് കേസിലെ മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ ആണെന്നാണ് നൗഷാദ് വീഡിയോയിൽ പറയുന്നത്. വിദേശത്ത് നിന്ന് പങ്കുവെച്ച വീഡിയോയിലാണ് നൗഷാദിന്റെ പ്രതികരണം. താൻ ഒളിച്ചോടിയതല്ലെന്നും രണ്ടുമാസത്തെ വിസിറ്റിംഗ് വിസയിൽ ഗൾഫിൽ എത്തിയതാണ്, വിദേശത്തേക്ക് പോകുന്നത് പൊലിസിന് അറിയാമെന്നും നൗഷാദ് പറയുന്നു. തിരിച്ചുവന്നാൽ ഉടൻ പൊലിസിനു മുന്നിൽ ഹാജരാകുമെന്നും നൗഷാദ് അറിയിച്ചു.

നിരവധി പേർക്ക് ഹേമചന്ദ്രൻ പണം നൽകാൻ ഉണ്ടായിരുന്നു. തങ്ങൾ കൊല്ലപ്പെടുത്തിയത് അല്ല. ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്തതിനാൽ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നും പ്രതി നൗഷാദ് ആവശ്യപ്പെട്ടു. ഇതിനിടെ, നൗഷാദിനെ വിദേശത്ത് നിന്നും നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായാണ് പൊലിസ് പറയുന്നത്.

കൊലപാതകം തന്നെയാണെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലിസ് പറയുന്നു. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വിവിധ ഇടപാടുകൾ കൊലപാതകത്തിന് പിന്നിൽ ഉണ്ടെന്നാണ് പൊലിസിൻറെ കണക്കുകൂട്ടൽ. കേസിൽ അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതികൾ വലിയ ആസൂത്രണം നടത്തി. ഹേമചന്ദ്രന്റെ ഫോൺ പ്രതികൾ ഗുണ്ടൽപേട്ടിൽ എത്തിച്ചു സ്വിച്ച് ഓൺ ആക്കിയെന്നും പൊലിസ് പറയുന്നു. ഹേമചന്ദ്രൻ കർണാടകയിൽ ഉണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. എന്നാൽ ഈ ഫോണിലേക്ക് ഒരിക്കൽ കോൾ കണക്ടായപ്പോൾ ഹേമചന്ദ്രന്റെ മകൾക്കുണ്ടായ സംശയമാണ് കേസിൽ വഴിത്തിരിവായത്.

2024 മാർച്ചിലാണ് പ്രതികൾ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. നൗഷാദിൻറെ അയൽപക്കത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി ഉപദ്രവിച്ചാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ടായിരുന്നു. മൃതദേഹം വനത്തിൽ കുഴിച്ചുമൂടിയ നിലയിലായിരുന്നു. 

 

In a major twist in the Hemachandran murder case, the key accused, Noushad, has responded via a Facebook Live video. According to Noushad, Hemachandran’s death was not a murder but a suicide. He shared the video from abroad, claiming he did not abscond but had legally traveled to the Gulf on a two-month visiting visa. Noushad also stated that the police were informed about his travel and assured that he would surrender to the authorities upon his return.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ

Football
  •  5 days ago
No Image

കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടു വിടാൻ എത്തിയ യുവാവിന് നേരെ സദാചാര ആക്രമണം; അക്രമികൾക്കൊപ്പം സഹായത്തിനായി വിളിച്ച പൊലിസും കൂട്ട് നിന്നതായി പരാതി

Kerala
  •  5 days ago
No Image

പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി

Kerala
  •  5 days ago
No Image

യുഎസ് താരിഫ് പ്രാബല്യത്തിൽ വരുന്നതിനു മുന്നേ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച സമയം സ്വപ്‌നങ്ങളില്‍ മാത്രം!

uae
  •  5 days ago
No Image

ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം

National
  •  5 days ago
No Image

യുഎഇയില്‍ 10 സ്‌കൂള്‍ മേഖലാ സൈറ്റുകളില്‍ ഗതാഗതവും സുരക്ഷയും വര്‍ധിപ്പിച്ചു; 27 സ്‌കൂളുകള്‍ ഗുണഭോക്താക്കള്‍

uae
  •  5 days ago
No Image

കോഴിക്കോട് മാവൂരില്‍ പുലിയെ കണ്ടതായി സംശയം; കണ്ടത് യാത്രക്കാരന്‍

Kerala
  •  5 days ago
No Image

'ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നെങ്കിലും എന്റെ സ്വപ്‌നങ്ങള്‍ വളരെ വലുതായിരുന്നു'; സ്‌കൂള്‍ കാലത്തുക്കുറിച്ചുള്ള ഓര്‍മകളും അപൂര്‍വ ചിത്രങ്ങളും പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍

uae
  •  5 days ago
No Image

ക്രിക്കറ്റിൽ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചത് ആ താരമാണ്: സിറാജ്

Cricket
  •  5 days ago
No Image

ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ ആളിപ്പടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്ക്

Kerala
  •  5 days ago