മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നു; ഉപഭോക്താക്കള്‍ വലയുന്നു
കാസര്‍കോട്: ജില്ലയില്‍ വൈദ്യുതിയുടെ ഒളിച്ചുകളി പതിവാകുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ വൈദ്യുതി മിക്ക ദിവസങ്ങളിലും നിലക്കുകയാണ്. വൈദ്യുതി നിലച്ചാല്‍ വരുന്നതും മണിക്കൂറുകള്‍ കഴിഞ്ഞാണ്.
നഗരപ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഇത് നിത്യമാവുകയാണ്. കാസര്‍കോട് നഗരത്തില്‍ ഒരാഴ്ചയായി വൈദ്യുതി മുടങ്ങുന്നു. രാത്രിയില്‍ മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്. ശക്തമായ കാറ്റോ മഴയോ മറ്റു സംഭവങ്ങളോ ഇല്ലാത്ത സമയങ്ങളിലും വൈദ്യുതി നിലക്കുന്നുണ്ട്.
എന്നാല്‍ വൈദ്യുതി ഓഫിസുകളില്‍ അന്വേഷിച്ചാല്‍ കൃത്യമായ മറുപടിയും ലഭിക്കുന്നില്ല.
പകല്‍ സമയങ്ങളില്‍ മണിക്കൂറുകളോളമാണ് വൈദ്യുതി ബന്ധം നിലക്കുന്നത്. നഗര പ്രദേശങ്ങളില്‍ വൈദ്യുതി നിലക്കുന്നത് ഹോട്ടല്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി രാത്രിയില്‍ മണിക്കൂറുകളോളമാണ് വൈദ്യുതി ഇല്ലാതിരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.
ദീര്‍ഘ നേരമുള്ള വൈദ്യുതി മുടക്കം ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. കുട്ടികളുടെ പഠനത്തെയും വീട്ടുജോലികളെയും ബാധിച്ചതായി വീട്ടമ്മമാര്‍ പറയുന്നു.
ഫ്രീസറില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ പലതും വൈദ്യുതി മുടക്കം മൂലം ചീത്തയാകുന്നതിനാല്‍ കളയേണ്ടി വരുന്നതിലൂടെ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് വ്യാപാരികളും ഹോട്ടലുടമകളും പറയുന്നു.
എന്നാല്‍ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഇപ്പോള്‍ വൈദ്യുതി നിലക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."