HOME
DETAILS

കോണ്‍ഗ്രസിന്റേത് ബി.ജെ.പിയെ സഹായിക്കുന്ന നിലപാട്: പിണറായി

  
backup
April 12 2019 | 03:04 AM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa

വടകര: രാജ്യത്തെ ശിഥിലമാക്കി ഭരണം നടത്തുന്ന വര്‍ഗീയ ശക്തിയായ ബി.ജെ.പിക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നതാണ് ഇന്നുവരെയുള്ള ചരിത്രം സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് വടകര നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും വടകര കോട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയോടുള്ള വിട്ടുവീഴ്ച സമീപനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ബാബരി മസ്ജിദ് തകര്‍ക്കാന്‍ അന്നത്തെ കോണ്‍ഗ്രസിന്റെ ഭരണകൂടം ഒത്താശ ചെയ്യുകയാണുണ്ടായത്. അസം പൗരത്വബില്ല്, മുത്തലാഖ്, പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊല എന്നിവയോടും കോണ്‍ഗ്രസ് സമീപനം തെറ്റാണ്. ബി.ജെ.പിയെ തകര്‍ക്കാന്‍ ആത്മാര്‍ഥത കോണ്‍ഗ്രസിനില്ലെന്നതിന് തെളിവാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ്.
ബി.എസ്.പി-എസ്.പി എന്നിവയുമായി മഹാകക്ഷിയായി പ്രവര്‍ത്തിച്ച് ബി.ജെ.പിയെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചപ്പോള്‍ കോണ്‍ഗ്രസ് കേട്ടഭാവം നടിച്ചില്ല. ബി.ജെ.പിക്ക് എതിരായി ലഭിക്കുന്ന വോട്ടുകള്‍ ശിഥിലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും പിണറായി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ 18ല്‍ കൂടുതല്‍ സീറ്റ് ഇടതുമുന്നണി നേടുമെന്നും പിണറായി വ്യക്തമാക്കി.
ചടങ്ങില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി മണ്ഡലം ചെയര്‍മാന്‍ എ.ടി ശ്രീധരന്‍ അധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സി.കെ നാണു എം.എല്‍.എ, ഡോ. വര്‍ഗീസ് ജോര്‍ജ്, സി.എന്‍ ചന്ദ്രന്‍, പി.കെ ദിവാകരന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago
No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago