റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ്
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെതിരേ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ്.
നേരത്തെ ഇയാള്‍ക്കെതിരേ എന്‍.ഐ.എയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് യു.എ.ഇ പൊലിസ് ഇയാളെ പിടികൂടിയത്.
എന്നാല്‍ ഇയാളെ വിട്ടുകിട്ടുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണ് റെഡ് കോര്‍ണര്‍ നോട്ടിസിലേക്ക് നീങ്ങുന്നത്.
ഇയാളെ എത്തിക്കാന്‍ താമസിക്കുന്നതിനനുസരിച്ച് ഇനിയും വലയിലാകാനുള്ള പ്രതികള്‍ രക്ഷപ്പെടുകയും കേസ് നീണ്ടുപോകാനും സാധ്യതയുണ്ട്.
പിടിയിലുള്ളവര്ക്കെതിരേ ഫലപ്രദമായി കേസ് ചാര്‍ജ് ചെയ്യാന്‍ തടസമുണ്ടാവുകയും ചെയ്യും.
റെഡ് കോര്‍ണര്‍ നോട്ടിസ് ലഭിക്കുന്നതോടെ ഫൈസല്‍ ഫരീദിനെ നാടുകടത്തേണ്ടിവരും.കസ്റ്റംസിന് നേരിട്ട് ഇന്റര്‍പോളിനെ സമീപിച്ച് റെഡ് കോര്‍ണര്‍ നോട്ടിസ് ആവശ്യപ്പെടാനാവില്ലെന്നിരിക്കേ സി.ബി.ഐ വഴി കേസ് നല്‍കാനാണ് നീക്കം.
ഇതിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ അപേക്ഷ നല്കി.
അതിനിടെ ദുബൈയിലുള്ള ഫൈസല്‍ ഫരീദിന്റെ സഹായി മൂവാറ്റുപുഴ സ്വദേശി റബിന്‍സിനെ പിടികൂടാനും കസ്റ്റംസ് ശ്രമം തുടങ്ങി. ഇയാളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടും. സ്വര്‍ണം അയച്ച പാഴ്സല്‍ തയാറാക്കിയത് ഇയാള്‍കൂടി ചേര്‍ന്നാണെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."