HOME
DETAILS

ബാവിക്കര റഗുലേറ്റര്‍ നിര്‍മാണം അടിയന്തിരമായി  പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
April 12 2019 | 06:04 AM

%e0%b4%ac%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%b1%e0%b4%97%e0%b5%81%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0
കാസര്‍കോട്: ബാവിക്കര റെഗുലേറ്റര്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന ജലസേചന വകുപ്പ് മതിയായ തുകയും സാങ്കേതികാനുമതിയും ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. 
കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നം ചൂണ്ടിക്കാട്ടി കേരള റേഷന്‍ ഡീലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് റിട്ട. ചീഫ് എക്‌സിക്യൂട്ടീവ് എ.എം അബ്ദുല്‍ സത്താര്‍ നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ നടപടി. പരാതിയില്‍ കേരള വാട്ടര്‍ അതോറിറ്റിയും കലക്ടറും മനുഷ്യാവകാശ കമ്മിഷന് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഉപ്പുവെള്ളം കയറുന്നതാണ് കുടിവെള്ള പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണമെന്നും സ്ഥിരം തടയണ വരുന്നതോടെ പ്രശ്‌നത്തിന് പരിഹാമാവുമെന്നുമാണ് ഇരുറിപോര്‍ട്ടുകളിലും പറയുന്നത്. 
എന്നാല്‍ അനുവദിക്കപ്പെട്ട പ്രൊജക്ട് ജലസേചന വകുപ്പ് യഥാസമയം പൂര്‍ത്തിയാക്കാത്തത് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ പ്രാപ്തിയുള്ളവര്‍ക്കുമാത്രം കരാര്‍ നല്‍കുകയും യഥാസമയം പണം നല്‍കി കലക്ടര്‍ നേരിട്ടു നിര്‍മാണ പുരോഗതി വിലയിരുത്തുകയും വേണമെന്നും ഉത്തരവിലുണ്ട്. 
പുഴയിലെ മണല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ അധികൃതരും ബഹുജനപ്രസ്ഥാനങ്ങളും തയാറാവണം.  ജലസംരക്ഷണത്തിന് കലക്ടറുടെ നേതൃത്വത്തില്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കി മതിയായ പണം നല്‍കണം. ഇക്കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ കലക്ടര്‍ ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെയും യോഗം വിളിച്ചു ചേര്‍ക്കമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന ജലവിഭവ വകുപ്പ് സെക്രട്ടറി, കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, ജലസേചന വകുപ്പ് എക്‌സി. എന്‍ജിനീയര്‍, വാട്ടര്‍ അതോറിറ്റി എക്‌സി. എന്‍ജിനിയര്‍, കാസര്‍കോട് നഗരസഭാ സെക്രട്ടറി എന്നിവര്‍ക്കും അയക്കാന്‍ നിര്‍ദേശമുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago