ജനതാദള്‍ (എസ്) വിമതപക്ഷം യു.ഡി.എഫിനെ പിന്തുണയ്ക്കും
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ (എസ്) വിമതപക്ഷം യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടിയുടെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.കെ മുഹമ്മദ് ടിമ്പറിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത്.
സംസ്ഥാന നിര്‍വാഹിക സമിതിയംഗങ്ങള്‍, കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരടക്കമുള്ളവരാണ് ഐക്യജനാധിപത്യ മുന്നണിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും ഭാരതത്തില്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും കോണ്‍ഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂ എന്നതിനാലാണ് ദേശീയതലത്തില്‍ ജനതാദള്‍ (എസ്) ദേശീയ പ്രസിഡന്റ് എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തില്‍ കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്നത്.
ഈ നിലപാടിന്റെ ഭാഗമായാണ് കേരളത്തിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് പി.കെ മുഹമ്മദ് ടിമ്പര്‍ പറഞ്ഞു.
സംസ്ഥാന അധ്യക്ഷനും ജലവിഭവ മന്ത്രിയുമായ കെ. കൃഷ്ണന്‍ കുട്ടിയുടെ പിടിപ്പുകേടുകൊണ്ടാണ് ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടതെന്നും പ്രസിഡന്റ് ഏകാധിപതിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിമതപക്ഷം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."