കുഴിയടച്ചിട്ടും റോഡ് തകര്‍ച്ചക്ക് പരിഹാരമായില്ല; റബറൈസ് ചെയ്യണമെന്ന ആവശ്യമേറുന്നു
പട്ടാമ്പി: മുതുതലയില്‍നിന്ന് കാരക്കുത്തങ്ങാടിയിലേക്കുള്ള റോഡ് ടാറിങ് തകര്‍ന്നും വന്‍കുഴികള്‍ നിറഞ്ഞും ചെളിയും മണ്ണും ഒലിച്ചിറങ്ങിയും ദുരവസ്ഥയിലായി. നിരവധി ബസ്സുകളും മറ്റ് വാഹനങ്ങളും കാല്‍നടയാത്രക്കാരും ആശ്രയിക്കുന്ന റോഡാണിത്. പള്ളിപ്പുറത്തേക്കും വളാഞ്ചേരിയിലേക്കും കൊപ്പത്തേക്കും പട്ടാമ്പിയിലേക്കും വാഹനങ്ങള്‍ പോകുന്ന പൊതുമരാമത്ത് റോഡാണ് കുഴിയടച്ചിട്ടും തകര്‍ന്നിരിക്കുന്നത്.
മുതുതല സെന്ററില്‍ നിന്നും റോഡ് തുടങ്ങുന്നഭാഗത്തും മുതുതല പാടത്തിനും ഗണപതിയന്‍കാവിന് സമീപമുള്ള ഭാഗങ്ങളിലും കാരക്കുത്തങ്ങാടിയിലുമാണ് റോഡ് ഏറെ തകര്‍ന്നിട്ടുള്ളത്. പട്ടാമ്പി നിയോജകമണ്ഡലത്തില്‍പ്പെടുന്ന ഈ ഭാഗം അഞ്ചുലക്ഷം രൂപ ചെലവില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ കരാറായിട്ടുണ്ട്. എന്നാല്‍ മഴക്കാലത്ത് ടാറിങ് നടത്താന്‍ പാടില്ലെന്ന നിര്‍ദേശമുള്ളതിനാല്‍ തുടങ്ങാന്‍ വൈകും. മഴക്കാലപൂര്‍വ പദ്ധതിയില്‍ വലിയകല്ലും പാറപ്പൊടിയും ഉപയോഗിച്ച് കുഴികള്‍ വീണ്ടും അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ അടച്ച കുഴികള്‍ വാഹനങ്ങള്‍ പോകുമ്പോളും വന്‍മഴ പെയ്യുമ്പോഴും പഴയപടിയാവുകയാണ്. ബജറ്റില്‍ ടോക്കണ്‍ തുക മാത്രമാണ് മുതുതല-പള്ളിപ്പുറം റോഡിന് അനുവദിച്ചിട്ടുള്ളത്. റോഡ് റബ്ബറൈസ് ചെയ്താല്‍ മാത്രമേ ഗതാഗതം സുഗമമാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."