HOME
DETAILS

തെരഞ്ഞെടുപ്പ്: ഗള്‍ഫ് നാടുകളില്‍ യു.ഡി.എഫ് തരംഗം

  
backup
April 12, 2019 | 9:29 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%be

 

റിയാദ് : ലോകസഭാ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവാസ ലോകത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണം ശക്തമാക്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കീഴിലെ പ്രവാസി സംഘടനകള്‍ പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.


വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരെയൊക്കെ ദിവസം കണക്കാക്കി നാട്ടിലേക്ക് പറഞ്ഞയക്കാനും ലീവിന് പോകുന്നവരെയും തിരിച്ചു വരുന്നവരെയും ലക്ഷ്യമാക്കി പ്രത്യേകം നിര്‍ദേശങ്ങളും മറ്റും സോഷ്യല്‍ മീഡിയ വഴിയും ഗ്രൂപ്പുകള്‍ വഴിയും ഒഴുകുകയാണ്. കേരളത്തിലെ എല്ലാ പാര്‍ട്ടികള്‍ക്കും ഗള്‍ഫ് നാടുകളില്‍ സ്വന്തമായി സംഘടനകള്‍ ഉണ്ടെങ്കിലും ഇവയെല്ലാം സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളാണ് പൊതുവെ നടത്തി വരുന്നത്. എന്നാല്‍, സാധാരണ രീതിയില്‍നിന്ന് മാറി മുന്നണി ഐക്യം ശക്തിപ്പെടുത്തി മുന്നോട്ടു പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇതില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്നത് യു.ഡി . എഫ് സംവിധാനവും അതിനു കീഴിലെ സംഘടനകളുമാണ്.


സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ഇതിനകം തന്നെ യു.ഡി.എഫ് സംവിധാനം രുപീകരിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് ശക്തമായ പ്രചരണം നടത്താന്‍ ഏകോപിച്ച സംവിധാനത്തിനായാണ് മുന്നണി സംവിധാനം ശക്തിപ്പെടുത്തി പ്രചരണം മുന്നോട്ട് കൊണ്ടു പോകുന്നത്. മുന്നണി സംവിധാനത്തില്‍ തെരഞ്ഞടുപ്പ് കണ്‍വന്‍ഷനുകളും കള്‍ച്ചറല്‍ ഇവന്റുകളും നടത്തി വോട്ടു പിടുത്തവും സജീവമാണ്. വാരാന്ത്യ അവധി ദിനങ്ങളും ദിവസവും ഡ്യുട്ടി കഴിഞ്ഞുള്ള സമയവും സുഹൃത്തക്കളെ കാണാനും വോട്ടഭ്യര്‍ഥനക്കുമായി മാറ്റിവയ്ക്കുന്നു. നാട്ടിലെ പ്രധാന നേതാക്കളുടെ ലൈവ് പ്രസംഗങ്ങളും ആവേശമേറുന്ന സംസാരങ്ങളും കണ്‍വന്‍ഷനുകളില്‍ നല്‍കി, പ്രവര്‍ത്തകരെ ആവേശ ഭരിതരാക്കി നിര്‍ത്താനാണ് സംഘടനകളുടെ ശ്രമം. നേരത്തെ തന്നെ സജീമായ കെ.എം.സി.സിയും കോണ്‍ഗ്രസിന്റെ ഗള്‍ഫ് സംഘടനകളുമാണ് ഇക്കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  6 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  6 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  6 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  6 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  6 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  6 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  6 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  6 days ago
No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  6 days ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  6 days ago