HOME
DETAILS

സംവരണം കടങ്കഥയാക്കുന്ന സ്വകാര്യവല്‍ക്കരണം

  
backup
July 27 2020 | 00:07 AM

reservation-2020

 


സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് ഇതുപോലെ പരിഗണന ലഭിച്ച മറ്റൊരു ഘട്ടമുണ്ടായിട്ടില്ല എന്ന വസ്തുത ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെട്ടതാണ്. കൊവിഡ് പാക്കേജിന്റെ സിംഹഭാഗം കവര്‍ന്നെടുത്തത് പോലും സ്വകാര്യവല്‍ക്കരണ അജന്‍ഡകളായിരുന്നു. പൊതുമേഖല സമ്പൂര്‍ണമായി വിറ്റൊഴിവാക്കുന്നതിന്റെ നടപടിക്രമങ്ങളും നിയമാവലിയും അണിയറയില്‍ അവസാന മിനുക്ക് പണികളിലാണ്. സാമൂഹ്യനീതിയും തുല്യ അവസരങ്ങളും ഒരു കാലത്തും പരിഗണിക്കാത്ത കോര്‍പറേറ്റ് ലോകത്തിനു മുന്നില്‍ പുതിയ കാലത്ത് അത്തരം നിബന്ധനകള്‍ ഉന്നയിക്കുന്നത് തന്നെ വലിയ പാപമായാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യവല്‍ക്കരണം, സംവരണം തുടങ്ങിയ പദങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ എക്കാലവും പ്രകമ്പനം കൊള്ളിച്ച സമര ഹേതുക്കളായിരുന്നു. എന്നാല്‍, ശ്മശാന മൂകമായ ഇന്നത്തെ ഇന്ത്യയില്‍ ഭരണാധികാരികള്‍ക്ക് മുമ്പില്‍ എല്ലാം ശുഭമാണ്.

സംവരണം


സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം ഇല്ലാതാക്കി പിന്നാക്കം നില്‍ക്കുന്നവരെ അഭിമാനപൂര്‍വം മുഖ്യധാരയുടെ ഭാഗമാക്കുന്ന സംവരണം നാളിതുവരെ നിയമപരമായി പോറലേല്‍ക്കാതെ നിലനിന്നുപോകുന്നുണ്ട്. പ്രതിരോധവുമായി ബന്ധപ്പെട്ട നിയമനങ്ങളിലൊഴികെ ഇന്ത്യയില്‍ സംവരണമുണ്ട്. യു.പി.എസ്.സിയും സ്റ്റാഫ് സെലക്ഷന്‍ കമ്മിഷനും പട്ടികജാതി 15 ശതമാനം, പട്ടികവര്‍ഗ്ഗം 7.5 ശതമാനം, ഒ.ബി.സി 27 ശതമാനം എന്ന ശ്രേണിയില്‍ 49.5 ശതമാനം സംവരണം പാലിക്കുന്നുണ്ട്. മത്സരാധിഷ്ഠിതമല്ലാത്ത നേരിട്ടുള്ള നിയമനങ്ങളില്‍ ചില ഏറ്റക്കുറച്ചിലുണ്ട്. പക്ഷേ, മൊത്തം സംവരണ തോത് ഒന്നാണ്. ആകെ സംവരണം 50 ശതമാനത്തില്‍ കൂടരുത് എന്ന 1992ലെ ഉത്തരവ്, പിന്നാക്കാവസ്ഥ ഗുരുതരമായി അവശേഷിക്കുന്നപക്ഷം കൂടുതലാകാം എന്ന് 2010ല്‍ സുപ്രിം കോടതി തന്നെ തിരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്ത് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം 2019 ഫെബ്രുവരി മുതല്‍ ഏര്‍പ്പെടുത്തുകയുണ്ടായി. അത് ഭരണഘടനയുടെ നൂറ്റി ഇരുപത്തിനാലാം ഭേദഗതിയായിരുന്നു. ഇതോടെ മൊത്തം സംവരണ പരിധി 59.5 ശതമാനമായി മാറി.
ഇന്ത്യയില്‍ സംവരണം നിര്‍ണയിക്കപ്പെടുന്നത് മതത്തിന്റെ അടിസ്ഥാനത്തിലല്ല. ജാതിയും ഗോത്രവര്‍ഗ്ഗവും അടിസ്ഥാനമാക്കിയാണ്. ഹിന്ദുക്കളില്‍ അഞ്ച് ശതമാനം പട്ടികവര്‍ഗ്ഗമായി കണക്കാക്കപ്പെടുമ്പോള്‍ ക്രിസ്ത്യാനികളില്‍ അത് 23.8 ശതമാനവും മുസ്‌ലിംകളില്‍ അര ശതമാനവുമാണ്. ഹിന്ദുക്കളില്‍ 43 ശതമാനവും മുസ്‌ലിംകളില്‍ 39 ശതമാനവും ക്രിസ്ത്യാനികളില്‍ 41 ശതമാനവും ഒ.ബി.സി പരിധിയില്‍ പെടുന്നു. സച്ചാര്‍ കമ്മിറ്റി പട്ടികജാതിയെക്കാള്‍ ശോചനീയ സ്ഥിതിയിലെന്നു വിശേഷിപ്പിച്ച മുസ്‌ലിംകളിലെ 60 ശതമാനവും ജനറല്‍ വിഭാഗത്തില്‍ പെടും. ഹിന്ദുക്കളില്‍ ഇത് 26 ശതമാനവുമാണ്. പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങള്‍ മതം മാറുമ്പോഴും അവരുടെ ഗോത്ര പരിഗണന മുന്‍നിര്‍ത്തി സംവരണം നിലനിര്‍ത്താന്‍ സാധിക്കുന്നു.
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള മുഴുവന്‍ തസ്തികകള്‍ക്കും ബാധകമെന്നത് പോലെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും സംവരണ മാനദണ്ഡങ്ങള്‍ നിയമപ്രകാരം പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലയളവില്‍ സര്‍ക്കാര്‍ ജോലികളില്‍ 4.5 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോള്‍ സ്വകാര്യ മേഖലയില്‍ 40 ശതമാനം ജോലി വര്‍ധനവാണുണ്ടായത്. സംവരണത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സ്വകാര്യ മേഖല, ഇന്ത്യയിലെ 95 ശതമാനം പൊതുമേഖല സ്ഥാപനങ്ങളെയും വിഴുങ്ങുന്നതോടെ സാമൂഹിക സമത്വമെന്ന ഭരണഘടന ശില്‍പികളുടെ ആശയങ്ങളില്‍ വെള്ളം ചേരുമെന്ന ആശങ്ക വ്യാപകമായി പ്രകടമാണ്.

പി.എസ്.യുകളും സംവരണവും


ഇന്ത്യയില്‍ നാനൂറോളം പി.എസ്.യു (പൊതുമേഖല സ്ഥാപനങ്ങള്‍) കളുണ്ട്. അവയില്‍ പത്ത് മഹാരത്‌ന വിഭാഗവും പതിനാല് നവരത്‌നയും എഴുപത്തിനാല് മിനി രത്‌നയും ഉള്‍പ്പെടുന്നു. തന്ത്രപ്രധാനമെന്നും അല്ലാത്തവയെന്നുമുള്ള രണ്ട് വിഭാഗങ്ങളായി ഇവയെ തരംതിരിച്ചു പോന്നിരുന്നു. എന്നാല്‍, സമ്പൂര്‍ണ വിറ്റഴിക്കലിനൊരുങ്ങുന്ന സര്‍ക്കാര്‍ തന്ത്രപ്രധാന മേഖല വെട്ടിച്ചുരുക്കി 16 എണ്ണത്തില്‍ നിജപ്പെടുത്തിയിരിക്കുകയാണ്.
ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ കാപട്യങ്ങളെ തുറന്നു കാട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ പ്രചരിച്ച ട്രോള്‍ വലിയ കൗതുകമുണര്‍ത്തിയിരുന്നു. ദൂരം സൂചിപ്പിക്കുന്ന ബോര്‍ഡുകളില്‍ സര്‍ക്കാര്‍ കിലോമീറ്റര്‍ കണക്ക് കൂട്ടിയെഴുതി ഇന്ധനക്ഷമതയില്‍ കൃത്രിമം കാണിക്കുന്നുവെന്നായിരുന്നു പരിഹാസം. എന്നാല്‍, സ്വകാര്യവല്‍ക്കരണത്തിനെതിരായ വിമര്‍ശനങ്ങളെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ കാപട്യം കാണിക്കുകയാണ്. തന്ത്രപ്രധാനം എന്ന ശ്രേണിയിലുള്ള പി.എസ്.യുകളില്‍നിന്ന് ഗതാഗതം, വാര്‍ത്താവിനിമയം, ടൂറിസം തുടങ്ങിയവയെ ഒഴിവാക്കി അവയെ സാമൂഹ്യ സേവന മേഖല എന്ന പുതിയ പേരിലേക്ക് മാറ്റിയിരിക്കുന്നു. റെയില്‍വേ, ഐ.ടി.ഡി.സി തുടങ്ങിയവ പുതിയ പേരിന് കീഴില്‍ സ്വകാര്യ കുത്തകകളിലേക്ക് വന്നു ചേരും.
26 ലക്ഷം കോടി വിറ്റുവരവും, 11.5 ലക്ഷം തൊഴിലവസരങ്ങളും 14.45 ലക്ഷം ശരാശരി വാര്‍ഷിക ശമ്പളവും നല്‍കുന്ന ഇന്ത്യന്‍ പി.എസ്.യുകള്‍ ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ തൊഴില്‍ വിപണിയാണ്. 2016ല്‍ ദേശീയ പട്ടികജാതി കമ്മിഷന്‍ നടത്തിയ കണക്കെടുപ്പില്‍ സംവരണ നിയമങ്ങള്‍ പാലിക്കുന്ന വിരലിലെണ്ണാവുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ പോലും രാജ്യത്തില്ല എന്നു കണ്ടെത്തി. സംവരണ നിയമന പട്ടികയും ബാക്ക് ലോഗ് ഒഴിവുകളും നഗ്നമായി അട്ടിമറിക്കപ്പെട്ടു. മെട്രോകളിലും മള്‍ട്ടിനാഷണല്‍ കമ്പനികളിലും പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ സമ്പൂര്‍ണമായി അവഗണിക്കപ്പെട്ടിരിക്കുന്നു.

സ്വകാര്യ മേഖലയും സംവരണവും


മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യത്തെ അഞ്ഞൂറ് പ്രമുഖ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥ അനുപാതം പഠനത്തിനു വിധേയമാക്കി കണ്ടെത്തിയതു പ്രകാരം പട്ടികജാതി, പട്ടികവര്‍ഗ്ഗ സാന്നിധ്യം രണ്ടു ശതമാനത്തില്‍ താഴെയാണ്. നിയമപ്രകാരം സംവരണം അനുവദിക്കാന്‍ ബാധ്യതയില്ലാത്ത ഇന്ത്യന്‍ സ്വകാര്യ ഭീമന്‍മാരിലെ ഒ.ബി.സി ഉദ്യോഗ പ്രാതിനിധ്യവും തുലോം പരിമിതമാണ്. ഹിന്ദുസ്ഥാന്‍ ലിവര്‍, ബജാജ് ഓട്ടോ തുടങ്ങിയ ചുരുക്കം സ്ഥാപനങ്ങള്‍ അപവാദമാണ്. സ്വകാര്യ മേഖലയിലെ തൊഴില്‍ വിവേചനം അവസാനിപ്പിക്കാന്‍ യു.എസ് മോഡലില്‍ ഡൈവഴ്‌സിറ്റി ബില്‍ ഇന്ത്യയിലും വേണമെന്ന് സംവരണ വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.
സര്‍ക്കാരില്‍നിന്നും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും ലോണുകളടക്കമുള്ള സാമ്പത്തിക സഹായം സ്വീകരിക്കുന്ന മുഴുവന്‍ സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ സംവരണ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് 1980 ഡിസംബറില്‍ സമര്‍പ്പിച്ച മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. മുഴുവന്‍ സ്ത്രീകളെയും പിന്നാക്ക പരിധിയില്‍ പെടുത്തണമെന്ന് ശുപാര്‍ശ ചെയ്ത 1960ലെ കലേക്കര്‍ കമ്മിഷനും മുസ്‌ലിംകള്‍ക്ക് പ്രത്യേക ക്വാട്ട നിജപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ട 2007 ലെ സച്ചാര്‍ കമ്മിഷനുമൊക്കെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചശേഷം, പുല്ലു തിന്നാത്ത ഏട്ടിലെ പശുക്കളായി ഇന്നും തുടരുകയാണ്.

കരിയുന്ന പ്രതീക്ഷകള്‍


സംവരണം നല്‍കാന്‍ നിയമപരമായ കടമയുണ്ടായിട്ടും അട്ടിമറിച്ചു നീങ്ങുന്ന പൊതുമേഖലയും സംവരണം പാലിക്കാന്‍ ബാധ്യതയില്ലാത്ത സ്വകാര്യ മേഖലയും തമ്മിലുള്ള നേര്‍ത്ത വിടവ് പോലും ഇല്ലാതാവുകയാണ്. എല്‍.ഐ.സി, ജി.ഐ.സി, എസ്.ബി.ഐ, പി.എന്‍.ബി, ഒ.എന്‍.ജി.സി, പവര്‍ ഗ്രിഡ് തുടങ്ങിയ പത്തില്‍ താഴെയുള്ള പൊതുമേഖല യൂനിറ്റുകളൊഴിച്ച് മുഴുവനും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ വിറ്റു പണമാക്കുകയാണ്. ഇതോടുകൂടി കേന്ദ്രസര്‍ക്കാരിന്റെ സംവരണ ആനുകൂല്യം കേവലം യു.പി.എസ്.സിയിലും മറ്റു ചുരുക്കം റിക്രൂട്ട്‌മെന്റുകളിലും മാത്രമായി ചുരുങ്ങുകയാണ്. ത്യാഗനിര്‍ഭരമായ പോരാട്ടങ്ങള്‍ നേടിത്തന്ന ആനുകൂല്യങ്ങള്‍ക്ക് മേലുള്ള അധിനിവേശം മൗനമായി സഹിക്കുവാന്‍ സംവരണ വിഭാഗങ്ങള്‍ തയാറാണെങ്കില്‍ പിന്നെ ആര്‍ക്കാണ് പരാതി എന്ന ആരാച്ചാരുടെ ആക്രോശത്തിനു മുന്നില്‍ പൊതുമണ്ഡലവും ശോകമൂകമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago