പെരുന്നാള്‍ നിസ്കാരം: കോഴിക്കോട് ജില്ലയില്‍ പള്ളികളില്‍ ആറ് അടി അകലം പാലിച്ച് പരമാവധി പേര്‍ക്ക് പങ്കെടുക്കാം
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ബലിപെരുന്നാൾ നിസ്കാരം ഓരോ പള്ളിയിലും ആറ് അടി അകലം പാലിച്ച് ഉൾക്കൊള്ളുന്ന ആളുകൾക്ക് പങ്കെടുക്കാമെന്ന് ധാരണയായി. കോഴിക്കോട് ജില്ലാ കലക്ടർ വിളിച്ചു ചേർത്ത വിവിധ മുസ്ലിം മത സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ധാരണയിലെത്തിയത്.
ബലികർമ്മത്തിൽ ഓരോ ഉരുവിനും അഞ്ച് വീതം ആളുകൾ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. സാമൂഹ്യ അകലം പാലിക്കുക, പത്ത് വയസ്സിനു താഴെയും അറുപത്തി അഞ്ച് വയസ്സിന് മുകളിലുമുള്ളവർ പങ്കെടുക്കാതിരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, തെർമൽ സ്കാനർ പരിശോധന നടത്തുക, തുടങ്ങിയവ കർശനമായി പാലിക്കണം.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.മോയിൻകുട്ടി മാസ്റ്റർ, മുസ്തഫ മുണ്ടുപാറ (സമസ്ത), സി.മുഹമ്മദ് ഫൈസി, ജി.അബുബക്കർ (കാന്തപുരം വിഭാഗം ), ഡോ.ഉസൈൻ മടവൂർ, (കെ.എൻ.എം) മുസ്തഫ പാലായി (ജമാഅത്തെ ഇസ്ലാമി) തുടങ്ങിയവർ പങ്കെടുത്തു. കലക്ടർ സാംബശിവൻ, കോഴിക്കോട് റൂറൽ എസ്.പി ,സിറ്റി കമ്മിഷണർ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."