സിറ്റി കെയര്‍ ഡിപ്പോസിറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വിസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന സിറ്റി കെയര്‍ ഡിപ്പോസിറ്റ് പദ്ധതി മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. 18 മുതല്‍ 60 വയസ് വരെയുള്ള നിലവില്‍ അര്‍ബുദ രോഗബാധിതരല്ലാത്ത വ്യക്തികള്‍ക്ക് 10,000 രൂപ നിക്ഷേപിച്ച് പദ്ധതിയില്‍ അംഗങ്ങളാവാം.
10,000 രൂപക്ക് 5,00,000 രൂപ എന്ന നിരക്കില്‍ ചികിത്സാനുകൂല്യത്തിന് അര്‍ഹതലഭിക്കും. നിക്ഷേപം ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന തിയതി മുതല്‍ നിക്ഷേപകന് 60 വയസ് പൂര്‍ത്തിയാവുന്ന തിയതി വരെ കണ്ടെത്തുന്ന അര്‍ബുദ സംബന്ധമായ രോഗങ്ങള്‍ക്ക് ചൂലൂരിലെ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ 5,00,000 രൂപ വരെയാണ് ചികിത്സാ ആനുകൂല്യം ലഭിക്കുക. ബാങ്ക് ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷനായി.
അര്‍ബുദ രോഗത്തെക്കുറിച്ച് എം.വി.ആര്‍ കാന്‍സര്‍ സെന്ററിലെ മെഡിക്കല്‍ ഡയറക്ടര്‍ എന്‍ നാരായണന്‍കുട്ടിവാര്യര്‍ ബോധവല്‍ക്കരണ പ്രഭാഷണം നടത്തി. കെ.വി സുരേഷ് ബാബു, കെ.പി രാമചന്ദ്രന്‍, സാജു ജെയിംസ് സംസാരിച്ചു.
ജയന്തി ഹരിഹരസുബ്രമണ്യത്തിന് ചടങ്ങില്‍ ആദ്യ ബോണ്ട് കൈമാറി. പി ദാമോദരന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."