മലപ്പുറം ജനത മതേതരവാദികള്‍: എ.പി അബ്ദുല്ലക്കുട്ടി
പെരിങ്ങത്തൂര്‍: പിണറായി വിജയന്റെ ഭരണം കേരളം കണ്ടതില്‍ വച്ച് ഏറ്റവും നാണംകെട്ട ഭരണമാണെന്നും കൊലപാതകവും ആക്രമണവും നടത്തുന്നതു പോലെ ഭരണം അത്ര എളുപ്പമുള്ള കാര്യമല്ലെന്നു പിണറായിക്കും മോദിക്കും മനസിലായെന്നും മുന്‍ എം.എല്‍.എ എ.
പി അബ്ദുല്ലക്കുട്ടി.
വര്‍ഗീയതക്കെതിരെ നാടുണര്‍ത്തുക, ഭരണ തകര്‍ച്ചയ്ക്കെതിരെ മനസുണര്‍ത്തുക എന്ന പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹന പ്രചാരണ ജാഥയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി പറഞ്ഞുനടക്കുന്ന ഐ.ടി വിപ്ലവത്തിന് രാജ്യത്ത് അടിത്തറ പാകിയത് 60 വര്‍ഷം ഭരിച്ച കോണ്‍ഗ്രസാണ്. മലപ്പുറത്തെ ജനതയെ വര്‍ഗീയവല്‍ക്കരിച്ച കമ്യൂണിസ്റ്റ് നേതാക്കള്‍ അവരോടു മാപ്പുപറയണം. മലപ്പുറത്തുകാര്‍ കറകളഞ്ഞ മതേതരവാദികളാണെന്നു തെരഞ്ഞെടുപ്പ് ഫലത്തിലൂടെ മനസിലാക്കണമെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഗിരീഷ് മൊകേരി അധ്യക്ഷനായി. റിജില്‍ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി. വി സുരേന്ദ്രന്, കെ.പി സാജു, സന്തോഷ് കണ്ണംവെള്ളി, കെ.പി ഹാഷിം, മുഹമ്മദ് പനോള്‍, ഖാലിദ് പിലാവുള്ളതില്‍, ജോഷി, രജനീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."