ജനകീയ കൂട്ടായ്മയില്‍ വലിയതോട് നവീകരണം തുടങ്ങി
മലപ്പുറം: നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മയിലൂടെ വലിയതോട് നവീകരണം തുടങ്ങി. ആറു കിലോ മീറ്ററോളം ദൂരം തോട് നവീകരിക്കുന്നതോടെ മലപ്പുറത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകും. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ അഞ്ചു മേഖലകളായി തിരിച്ചാണ് പുനരുദ്ധാരണം. ക്ലബ്, യൂത്ത് സംഘടന, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായാണ് തോട് നവീകരിക്കാന്‍ രംഗത്തിറങ്ങിയത്. മേല്‍മുറി കോണോം പാറയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
സ്ഥിരംസമിതി ചെയര്മാന്മാരായ പരി അബ്ദുല്‍ മജീദ്, ഫസീന കുഞ്ഞിമുഹമ്മദ്, കൗണ്‍സിലര്‍മാരായ കപ്പൂര്‍ കൂത്രാട്ട് ഹംസ, കെ.കെ മുസ്തഫ എന്ന നാണി, കുന്നത്തൊടി ഹംസ, നാണത്ത് ആസ്യ നേതൃത്വം നല്കി.
ആലുക്കല്‍ മേഖലയില്‍ സ്ഥിരംസമിതി ചെയര്മാന് പി.എ സലീം എന്ന ബാപ്പുട്ടി, കൗണ്‍സിലര്‍മാരായ സുമയ്യ സിദ്ദീഖ്, ഹാജറ പുള്ളിയില്‍ മാടത്തു പള്ളിയാളി മേഖലയില്‍ കൗണ്‍സിലര്‍മാരായ ഇ.കെ മൊയ്തീന്, കെ.സി സിദ്ദീഖ്, ഫാത്തിമ കുഞ്ഞീതു ബൈപ്പാസ് മേഖലയില്‍ കൗണ്‍സിലര്‍മാരായ വിനോദ് കല്ലിടുമ്പില്‍, കെ.ടി പ്രീതാകുമാരി,വത്സല ടീച്ചര്‍, വൈസ് ചെയര്മാന് പെരുമ്പള്ളി സൈദ്, പി.അപ്പുക്കുട്ടന്, സുമയ്യ അന്‍വര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."