HOME
DETAILS
MAL
എട്ടുപേര്‍ക്ക് വേണ്ടി ഒരു ബൂത്ത്
backup
April 14 2019 | 05:04 AM
പാലക്കാട്: ജില്ലയില്‍ ആകെയുള്ള 2110 ബൂത്തുകളില്‍ കുറഞ്ഞ വോട്ടര്‍മ്മാരുള്ളത് ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ നെന്മാറ നിയോജമണ്ഡലത്തിലുള്‍പ്പെട്ട നെല്ലിയാമ്പതി റോസറി എസ്റ്റേറ്റ് ബൂത്തിലാണ്. ബൂത്ത് നമ്പര്‍ 145ല്‍ ആകെ നാല് സ്ത്രീകളും, നാല് പുരുഷന്മാരുമായി എട്ടുപേര്‍.
നാല് വീട്ടുനമ്പറിലായുള്ളവരാണ് ഈ എട്ടുപേരും. മനോഹരന്‍,കണ്ണമ്മ മനോരഞ്ജിനിയും ഒരു വീട്ടില്‍നിന്നും ,പാപ്പാ,ലക്ഷ്മി,അറുമുഖന്‍ എന്നിവര്‍ മറ്റൊരു വീട്ടില്‍നിന്നുമാണ്. ചിന്നന്‍,രാജന്‍,എന്നിവര്‍ ഒറ്റയ്ക്ക് ഓരോ വീടുകളില്‍ താമസിക്കുന്നതായാണ് വോട്ടര്‍ പട്ടികയില്‍ കാണുന്നത്്. ഇവരുടെ വോട്ടുകള്‍ രേഖപ്പെടുത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം പത്തുപേര്‍ ഉണ്ടായിരിക്കുമെന്നതാണ് രസകരമായ മറ്റൊരുവിഷയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."