HOME
DETAILS

ഗൃഹാതുരസ്മരണയില്‍ മാതൃഭാഷയ്ക്കു വേണ്ടി

  
backup
April 28, 2017 | 1:30 AM

%e0%b4%97%e0%b5%83%e0%b4%b9%e0%b4%be%e0%b4%a4%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%ad

ഇ.എം.എസ് മുതല്‍ കേരളരാഷ്ട്രീയത്തിലെ അതികായര്‍ ഇരുന്ന കസേരകള്‍ക്കു മുന്നില്‍ തികഞ്ഞ ഗൃഹാതുര സ്മരണയിലായിരുന്നു ഇന്നലത്തെ സഭാസമ്മേളനം. ആദ്യ നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് വളപ്പിലെ പഴയ നിയമസഭാ ഹാളിലാണ് സഭ ചേര്‍ന്നത്. 

മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും കെ.എം മാണിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നിര ഒരുവട്ടം കൂടി പഴയ രാഷ്ട്രീയ പാഠശാലയുടെ തിരുമുറ്റത്തെത്തിയ ഹരത്തില്‍. തുടക്കമിട്ട പോര് ഈ ദിവസം മാറ്റിവച്ചു സഹകരിക്കാന്‍ പ്രതിപക്ഷം നേരത്തെ തീരുമാനിച്ചിരുന്നതിനാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ സൗഹൃദാന്തരീക്ഷം. ശൂന്യവേളയും സബ്മിഷനും നേരത്തെ വേണ്ടെന്നു വച്ചിരുന്നതിനാല്‍ ചോദ്യോത്തരം കഴിഞ്ഞ് നേരെ കയറിയത് ആദ്യ സമ്മേളനത്തിന്റെ അനുസ്മരണ ചടങ്ങിലേക്ക്. പിന്നീട് സ്‌കൂള്‍ തലത്തില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കുന്നതിനുള്ള ബില്ലിലേക്കും.
അനുസ്മരണത്തില്‍ സംസാരിച്ച മുഖ്യമന്ത്രി സഭയുടെ പഴയ ചരിത്രത്തിലേക്കു സഞ്ചരിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാകട്ടെ, ഭൂതത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും സ്പര്‍ശിച്ചു. ചെറിയ പ്രായത്തില്‍ ഈ നിയമസഭയില്‍ മന്ത്രിയായിരുന്നത് ചെന്നിത്തല ഓര്‍ത്തു. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഈ മന്ദിരത്തില്‍ സഭ ചേരണമെന്ന് ഉമ്മന്‍ ചാണ്ടി. എം.കെ മുനീറും കെ.ബി ഗണേശ്കുമാറും പിതൃസ്മരണയിലായിരുന്നു. പിതാവ് സി.എച്ച് മുഹമ്മദ്‌കോയ ഇരുന്ന മുസ്‌ലിം ലീഗ് നിയമസഭാ കക്ഷിനേതാവിന്റെ കസേരയില്‍ തന്നെ ഇരിക്കാനായത് മഹാഭാഗ്യമായി കരുതുന്നതായി മുനീര്‍. പിതാവ് ബാലകൃഷ്ണപിള്ള വളരെ ചെറുപ്പത്തില്‍ ഇരുന്ന സഭയില്‍ എത്തിയതില്‍ ഗണേശിനും ആഹ്ലാദം. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് പഴയ ഹാള്‍ കൂടുതല്‍ സൗകര്യപ്രദമാകുമെന്നും ഇടക്കിടെ ഈ ഹാളില്‍ സമ്മേളനം സംഘടിപ്പിക്കണമെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ക്ക് അഭിപ്രായം.
സന്തോഷാശ്രുക്കള്‍ നിറഞ്ഞ ഗൃഹാതുര സ്മരണയില്‍ നിന്ന് നേരെ കടന്നത് ഭാഷാഭിമാനത്തിന്റെ ലഹരിയിലേക്ക്. സ്‌കൂള്‍ തലത്തില്‍ മലയാള പഠനം നിര്‍ബന്ധമാക്കാനുള്ള 2017ലെ മലയാള ഭാഷ (നിര്‍ബന്ധിത ഭാഷ) ബില്ലിന്റെ ലക്ഷ്യത്തോട് ആര്‍ക്കുമില്ല എതിര്‍പ്പ്. എന്നുമാത്രമല്ല മാതൃഭാഷ പാഠ്യപദ്ധതിയില്‍ ഉയര്‍ന്ന തലത്തില്‍ പരിഗണിക്കപ്പെടണമെന്ന അഭിപ്രായവുമുണ്ട്. എന്നാല്‍ ചില മുന്‍കാല അനുഭവങ്ങളും കേരളത്തിലെ ഭാഷാ യാഥാര്‍ഥ്യങ്ങളുമൊക്കെ ഓര്‍ത്തുള്ള ആശങ്കയുമുണ്ട്. ഒരു ഭാഷ നിര്‍ബന്ധമാക്കുന്ന ബില്ലിന് നിയമപരമായ നിലനില്‍പുണ്ടാകുമോ എന്ന കടുത്ത ആശങ്ക മാണിക്കും കെ.സി ജോസഫിനുമുണ്ട്. അതിനു കാരണവുമുണ്ട്. മുന്‍പ്ഇതുപോലെ ഭാഷയുമായി ബന്ധപ്പെട്ടു പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരം കിട്ടാതെ കിടക്കുന്ന അവസ്ഥയുണ്ട്. സി.ബി.എസ്.സി, ഐ.സി.എസ്.ഇ സിലബസുകളുള്ള വിദ്യാലയങ്ങളില്‍ ഇത് നടപ്പാക്കാന്‍ പ്രയാസമായിരിക്കുമെന്ന് മാണി. ഈ സിലബസുകള്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ്. അവിടെ മലയാള ഭാഷ നിര്‍ബന്ധമാക്കാനുള്ള നിയമം നിലനില്‍ക്കുമോ എന്ന സംശയമുണ്ട്. ഈ നിലയില്‍ പോയാല്‍ രാഷ്ട്രപതിയുടെ അംഗീകാരം കിട്ടുമോ എന്ന സംശയമുണ്ടെന്നും മാണി.
ഇതേ ആശങ്ക തന്നെയാണ് കെ.സി ജോസഫിനും. ഇതുപോലെ തമിഴ്‌നാടിന്റെ ഒരു ബില്ലിനും അംഗീകാരം കിട്ടിയിട്ടില്ല. അതുകൊണ്ട് ബില്ലിന്റെ നിയമസാധുത അഡ്വക്കറ്റ് ജനറലിനെ വിളിച്ചുവരുത്തി പരിശോധിപ്പിക്കണമെന്ന് ജോസഫ്. തികഞ്ഞ മലയാള ഭാഷാഭിമാനിയാണെങ്കിലും ബില്ലിന്റെ പേരില്‍ നിര്‍ബന്ധിതമെന്നു ചേര്‍ത്തതില്‍ ഡോ. എന്‍. ജയരാജിന് വിയോജിപ്പ്. ഏറ്റവും നല്ല മലയാളം സംസാരിക്കുന്ന നാടായ മാവേലിക്കര ഓണാട്ടുകരക്കാരനായതില്‍ ചെന്നിത്തലയ്ക്ക് അളവറ്റ അഭിമാനം. മണിപ്രവാളം മുതല്‍ നാട്ടുഭാഷയും മണിവെപ്രാളവും വരെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിതെന്ന് വി.ടി ബല്‍റാം. നാട്ടു ഭാഷ ഇപ്പോള്‍ അഹന്തയുടെയും സ്ത്രീവിരുദ്ധതയുടെയും അധികാരത്തിന്റെയുമൊക്കെ ഭാഷയായാണ് വ്യാഖ്യാനിക്കപ്പെടുന്നതെന്നും ബല്‍റാം. നാട്ടുഭാഷ ആദരിക്കപ്പെടേണ്ടതാണെങ്കിലും അതിലെ കൊഞ്ഞാണന്‍, കോന്തന്‍, നികൃഷ്ടജീവി പോലുള്ള പദങ്ങളൊന്നും പ്രോത്സാഹിപ്പിക്കപ്പെടരുതെന്ന് കെ.എം ഷാജി.
ലോകത്ത് എന്തു പുതിയ വാക്കു വന്നാലും തമിഴര്‍ അതിന് സ്വന്തം ഭാഷയില്‍ വാക്കുകളുണ്ടാക്കാറുണ്ട്. ഇത് കേരളത്തില്‍ നടക്കാത്തത് ഭാഷാഭിമാനത്തില്‍ നമ്മള്‍ പിറകിലായതുകൊ ണ്ടാണെന്നായി അംഗങ്ങള്‍. ചെന്നിത്തല ഇത്തരം ചില തമിഴ് വാക്കുകള്‍ പറഞ്ഞപ്പോള്‍, ഇതുപോലെ മലയാള വാക്കുകള്‍ കണ്ടെത്താനാവുന്നില്ലെങ്കില്‍ പിന്നെ ഇവിടെ എന്തിനാണൊരു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടെന്ന് പുരുഷന്‍ കടലുണ്ടിയുടെ ചോദ്യം. തനിക്ക് മലയാളത്തോട് അതിയായ സ്‌നേഹമുണ്ടെങ്കിലും തന്റെ മണ്ഡലത്തിലെ കന്നഡ ഭാഷാന്യൂനപക്ഷത്തിന് അത് അംഗീകരിക്കാനാവുന്നില്ലെന്ന് എന്‍.എ നെല്ലിക്കുന്ന്. മറ്റു ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും ഇത് പ്രയാസമാകുമോ എന്ന് നെല്ലിക്കുന്ന് ആശങ്കപ്പെട്ടപ്പോള്‍ അത്തരം ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോർഡ് വിലയിലും തിളങ്ങി സ്വർണ്ണം; ദീപാവലിക്ക് യുഎഇയിൽ സ്വർണ്ണ നാണയങ്ങൾക്ക് വൻ ഡിമാൻഡ്

uae
  •  8 days ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: റിക്കി പോണ്ടിങ്

Cricket
  •  8 days ago
No Image

അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് സഊദി; ഉന്നത പദവി ദുരുപയോഗം ചെയ്ത 17 സർക്കാർ ജീവനക്കാർ പിടിയിൽ

Saudi-arabia
  •  8 days ago
No Image

മുംബൈ നോട്ടമിട്ട വെടിക്കെട്ട് താരത്തെ റാഞ്ചാൻ സഞ്ജുവിന്റെ രാജസ്ഥാൻ; സർപ്രൈസ്‌ നീക്കം ഒരുങ്ങുന്നു

Cricket
  •  8 days ago
No Image

ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന്  ഇ.പി ജയരാജന്‍

Kerala
  •  8 days ago
No Image

ബറാക്ക ആണവ നിലയത്തിൽ മോക്ക് ഡ്രില്ലുമായി അബൂദബി പൊലിസ്; ചിത്രങ്ങളെടുക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  8 days ago
No Image

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കർണാടകയിൽ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു, 20 പേർക്കെതിരെ ഉടൻ നടപടി

National
  •  8 days ago
No Image

പിണറായിക്ക് അയച്ചതെന്ന വ്യാജേന അസഭ്യകവിത പ്രചരിക്കുന്നു; മനപൂര്‍വം അപമാനിക്കാന്‍ വേണ്ടി: ജി സുധാകരന്‍

Kerala
  •  8 days ago
No Image

പി.എം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സി.പി.ഐ; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് അറിയിച്ചു

Kerala
  •  8 days ago
No Image

ദുബൈ റൺ 2025: ഏഴാം പതിപ്പ് നവംബർ 23ന്

uae
  •  8 days ago