ADVERTISEMENT
HOME
DETAILS

മൂന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി പി. രാജീവ്

ADVERTISEMENT
  
backup
April 14 2019 | 07:04 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%aa%e0%b4%b0%e0%b5%8d%e0%b4%af%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%82%e0%b4%b0

കൊച്ചി: നഗരത്തിന്റെ തീരാശാപമായ മാലിന്യ പ്രശ്‌നത്തില്‍ അധികാരികളുടെ വീഴ്ചകളിലേക്ക് വിരല്‍ ചൂണ്ടിയും പ്രശ്‌നപരിഹാരത്തിന് വഴി തുറക്കുന്ന ഇടപെടലുകളിലൂന്നിയും എറണാകുളം മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി പി. രാജീവ് മൂന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി.
നഗരത്തിലെ മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ കൊച്ചി നഗരസഭാ നേതൃത്വവും എറണാകുളത്തിന്റെ ജനപ്രതിനിധികളും പരാജയപ്പെട്ടിരിക്കുകയാണെന്ന് പി. രാജീവ് പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനത്തില്‍ കൊച്ചി നഗരസഭ കുറ്റകരമായ അനാസ്ഥ കാണിക്കുകയാണ്. മാലിന്യ നിര്‍മാര്‍ജനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം കൊച്ചി നഗരസഭയ്ക്കാണ്.മാലിന്യ വിമുക്തമായ എറണാകുളം നഗരത്തിന് വേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പി രാജീവ് അറിയിച്ചു.
വാത്തുരുത്തി കോളനിയില്‍ കേരളത്തില്‍ വോട്ടുള്ള അഥിതി സംസ്ഥാനക്കാരും നാട്ടുകാരും പരിചമുട്ടിന്റെ അകമ്പടിയോടെയുള്ള സ്വീകരണത്തോടെയാണ് രാജീവിന്റെ എറണാകുളം നഗരത്തിലെ മൂന്നാം ഘട്ട പൊതുപര്യടനം ആരംഭിച്ചത്.
ാശാന ഞായറിന്റെ തലേന്ന് കൂടിയായ ഇന്ന് മാട്ടമ്മല്‍ ജംഗ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ 75 വയസുകാരിയായ അന്നമ്മച്ചി ഒരു കുട്ട നിറയെ കൊഴുക്കട്ടയാണ് രാജീവിന് നല്‍കിയത്. കുരുത്തോലകൊണ്ടുള്ള ബൊക്കെയും മട്ടമ്മലില്‍ രാജീവിന് ലഭിച്ചു.കണ്ണാര്‍ക്കാട്ട് പറമ്പിലെ സ്വീകരണകേന്ദ്രത്തില്‍ വിനോദ് എന്‍.ജെ. പി. രാജീവിന് താന്‍ വരച്ച ഛായാചിത്രം സമ്മാനിച്ചു. ആര്‍.എല്‍.വി കോളേജിലേക്ക് അഡ്മിഷന് കാത്തിരിക്കുന്ന വിനോദ് എല്‍.ഡി.എഫ് 99 ആം ബൂത്ത് സെക്രട്ടറി ജോളി എന്‍.കെയുടെ മകനാണ്.
ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ തേവര പെരുമാനൂരില്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ ക്ഷണിച്ചപ്പോള്‍ അവിടെ ഭക്ഷണം കഴിക്കാന്‍ എത്തി. . ഉച്ചക്ക് ശേഷം പര്യടനം ഗാന്ധിനഗറില്‍ പുനരാരംഭിച്ചപ്പോള്‍ സി.പി.എം നേതാവ് എം.എം ലോറന്‍സ് ആദ്യ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.
പര്യടനത്തിനിടയില്‍ ഉദയഭവന്‍ എസ്.ഡി കോണ്‍വെന്റിലെ അന്തേവാസികളെയും പി. രാജീവ് സന്ദര്‍ശിച്ചു. വാത്തുരുത്തി ഐലന്റ്, ചക്കാലക്കല്‍ ജംഗ്ഷന്‍, കസ്തൂര്‍ബ നഗര്‍, റെഡ് ഷൈന്‍ കോളനി, ആലപ്പുഴ ഗേറ്റ് പരിസരം, മാന്നുള്ളിപ്പാടം കോളനി, കണ്ണര്‍ക്കാട്ട് പറമ്പ്, ഗാന്ധിനഗര്‍ സലിം രാജന്‍ റോഡ്, മണികണ്ഠന്‍ തുരുത്ത്, ഉദയനഗര്‍, കമ്മട്ടിപ്പാടം, ഗാന്ധിനഗര്‍ ജംഗ്ഷന്‍, ചെമ്മാത്ത് റോഡ് തുടങ്ങിയ കേന്ദ്രങ്ങളില്‍ നാട്ടുകാരും പ്രവര്‍ത്തകരും നല്‍കിയ സ്വീകരണങ്ങള്‍ സ്ഥാനാര്‍ഥി ഏറ്റുവാങ്ങി.
മൂന്ന് റൗണ്ട് പൊതു പര്യടനം പൂര്‍ത്തിയാക്കിയ പി രാജീവ്, പര്യടനത്തിനിടയില്‍ എത്താന്‍ കഴിയാതിരുന്നതും വിട്ടു പോയതുമായ കേന്ദ്രങ്ങളിലാകും വരും ദിവസങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുക. ഇന്ന് മട്ടാഞ്ചേരിയിലെ ഏതാനും കേന്ദ്രങ്ങളില്‍ രാജീവ് പര്യടനം നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 hours ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 hours ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  3 hours ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  3 hours ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  4 hours ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  4 hours ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  4 hours ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  5 hours ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  5 hours ago