HOME
DETAILS

വൈദ്യുതിബന്ധമറ്റു: ജില്ല ഇരുട്ടിലായി

  
backup
July 15 2018 | 22:07 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

 

ഉരുവച്ചാല്‍: കനത്ത മഴയ്‌ക്കൊപ്പം ഉഗ്രശക്തിയില്‍ വീശിയടിച്ച ചുഴലിക്കാറ്റു കൂടിയായതോടെ ഇന്നലെ കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം പ്രദേശവും ഇരുട്ടിലായി. കാറ്റില്‍ മരങ്ങള്‍ കടപുഴകിയും തകര്‍ന്നും വൈദ്യുതി ലൈനുകളില്‍ വീണതോടെയാണ് മിക്ക പ്രദേശങ്ങളിലും വൈദ്യുതി വിതരണം താറുമാറായത്. ചിലയിടങ്ങളില്‍ വൈദ്യുതി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. മലയോര മേഖലകളില്‍ നിരവധി സ്ഥലങ്ങളില്‍ റോഡില്‍ മരംവീണ് ഗതാഗതവും തടസ്സപ്പെട്ടു. ജില്ലയില്‍ പലയിടത്തും വൈദ്യുതി ലൈനുകള്‍ തകര്‍ന്നും നിരവധി വീടുകളിലെയും പറമ്പുകളിലെയും മതിലും മരങ്ങളും തകര്‍ന്നും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കോരിച്ചെരിയുന്ന മഴയിലും കെ.എസ്.ഇ.ബി ജീവനക്കാര്‍ ഊണും ഉറക്കവും വിശ്രമവും ഇല്ലാതെ തകരാര്‍ പരിഹരിച്ചെങ്കിലും ഇന്നലെ രാത്രിവൈകിയും പലയിടങ്ങളിലും വൈദ്യുതി പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉരുവച്ചാല്‍ മേഖലയില്‍ വൈദ്യുതി നിലച്ചിട്ട് രണ്ടുദിവസം പിന്നിട്ടു. വൈദ്യുതി പുന:സ്ഥാപിക്കാന്‍ താമസം ഉണ്ടാവുന്നതോടെ ഓഫിസിലെ ഫോണിലേക്ക് അസഭ്യവര്‍ഷവുംപ്രതിഷേധവും ഉണ്ടാകുന്നുവെന്നും കെ.എസ്.ഇ.ബി ജീവനക്കാര്‍ പറഞ്ഞു. 12 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യുന്നവര്‍ 24 മണിക്കൂറും ലൈനിലെ തകരാര്‍ പരിഹരിക്കാനുള്ള തീവ്ര നടത്തുകയാണെങ്കിലും ഇത് പൊതുജനങ്ങള്‍ മനസിലാക്കുന്നില്ലെന്നും ജീവനക്കാര്‍ക്ക് പരാതിയുണ്ട്. എന്നാല്‍ പരാതി പറയാന്‍ കെ.എസ്.ഇ.ബിയിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."