HOME
DETAILS

മുണ്ടുപാലം സെന്റ് തോമസ് പള്ളിയില്‍ നാല്‍പതാം വെള്ളി പീഡാനുഭവ ദൃശ്യാവിഷ്‌കരണം

  
backup
April 14, 2019 | 7:59 AM

%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%ae%e0%b4%b8%e0%b5%8d

പാലാ: പാലാ മുണ്ടുപാലം സെന്റ് തോമസ് പള്ളിയില്‍ നടന്ന നാല്പതാം വെള്ളി ആചരണം ഭക്തിനിര്‍ഭരമായി. യേശുദേവന്‍ സഹിച്ച പീഡാനുഭവവും കുരിശിന്റെ വഴിയും വിശ്വാസികള്‍ക്ക് മുമ്പില്‍ പുനരാവിഷ്‌കരിച്ചു. കുരിശിന്റെ വഴി കടന്നുപോകുന്ന 14 സ്ഥലങ്ങളിലും ഓരോ സ്ഥലത്തെയും പ്രത്യേകതകളും സംഭവങ്ങളും വേഷഭൂഷാധികള്‍ ധരിച്ച കലാകാരന്മാരാല്‍ ചിത്രീകരിച്ചു. കുരിശിന്റെ വഴിയില്‍ പങ്കെടുത്തവര്‍ക്ക് ദുഖ:വെള്ളിയില്‍ ഗാഗുല്‍ത്താ മലയില്‍ യേശുവിന് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും കുരിശുമരണവും നേരില്‍ കാണുന്ന അനുഭവമായി. നിറകണ്ണുകളോടെയും പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിട്ടും ലോകരക്ഷകനായി അവര്‍ പ്രാര്‍ത്ഥിക്കുന്ന കാഴ്ചകളായിരുന്നു എങ്ങും.
മുണ്ടുപാലം പള്ളിയില്‍ നിന്നും ആരംഭിച്ച് വലവൂര്‍ റോഡിലൂടെ ബോയ്‌സ് ടൗണ്‍- രാമപുരം റോഡ് വഴി തിരികെയെത്തുന്നതായിരുന്നു 14 പുണ്യസ്ഥലങ്ങള്‍. 1958 വരെ പാലാ ളാലം പഴയപള്ളിയില്‍ നടത്തിവന്നിരുന്ന പീഡാനുഭവ പ്രദര്‍ശനത്തിന്റെ പുനരാവിഷ്‌ക്കാരമായിരുന്നു മുണ്ടുപാലത്ത് നടന്നത്. മുണ്ടുപാലം പിതൃവേദി, മാതൃവേദി, എസ്.എം.വൈ.എം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പാലാ രൂപതാ ജുഡീഷ്യല്‍ വികാര്‍ റവ.ഡോ. ജോസഫ് മുകളേപ്പറമ്പില്‍ ദിവ്യബലി അര്‍പ്പിച്ചു. ളാലം പഴയപള്ളി വികാരി ഫാ. ജോണ്‍സണ്‍ പുള്ളീറ്റ് കുരിശിന്റെ വഴിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍സണ്‍ പാക്കരമ്പേല്‍, ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍, ഫാ. മാത്യു പുതിയിടം, ഫാ. ഫ്രാന്‍സീസ് പാറപ്ലാക്കല്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. അസി. വികാരി ഫാ. മൈക്കിള്‍ വടക്കേക്കര ദൃശ്യാവിഷ്‌കരണത്തിന്റെ സംവിധാനവും സഹായവും നല്‍കി. ജോഷി വട്ടക്കുന്നേല്‍, പ്രൊഫ. ചാള്‍സ് ചേറ്റുകുളം, അനൂപ് വൈപ്പന, ജിജി ഈരൂരിക്കല്‍, സണ്ണി കടിയാമറ്റത്തില്‍, സനല്‍ അമ്പലപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ക്രിക്കറ്റ് ആവേശം; ലോക ചാമ്പ്യന്മാരെ വരവേൽക്കാൻ ഒരുങ്ങി കേരളം

Cricket
  •  14 days ago
No Image

ബസ് ലോക്ക് ചെയ്ത് ഡ്രൈവർ ഇറങ്ങിപ്പോയി; സ്കൂൾ ബസിനുള്ളിൽ കുടുങ്ങിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി

oman
  •  14 days ago
No Image

'പത്ത് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, 3000 വര്‍ഷങ്ങള്‍ക്ക് ശേഷം ഗസ്സയില്‍ സമാധാനം, അമേരിക്കയെ ശക്തിപ്പെടുത്തി' അവകാശ വാദങ്ങള്‍ നിരത്തി ട്രംപ്

International
  •  14 days ago
No Image

പൊതുസ്ഥലങ്ങളിലെ വ്യാജ ക്യുആർ കോഡുകൾ; ജാഗ്രതാ നിർദ്ദേശവുമായി അബൂദബി പൊലിസ്

uae
  •  14 days ago
No Image

'അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നല്‍കുന്നു'; പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടി വൈകുന്നതില്‍ വിമര്‍ശനവുമായി ഡബ്ല്യൂ.സി.സി

Kerala
  •  14 days ago
No Image

രൂപയുടെ വീഴ്ച തടയാൻ ആർബിഐ; പ്രവാസികൾ നാട്ടിലേക്ക് പണമയക്കാൻ കാത്തിരിക്കണോ?

uae
  •  14 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് വമ്പൻ നേട്ടം

Cricket
  •  14 days ago
No Image

വെള്ളം കോരുന്നതിനിടെ അമ്മയുടെ കൈയില്‍നിന്ന് കിണറ്റിലേക്ക് വീണ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

യുഎഇയിൽ ജനനനിരക്ക് കുത്തനെ താഴേക്ക്; വില്ലനാകുന്നത് ജീവിതച്ചെലവും ജോലിഭാരവുമെന്ന് റിപ്പോർട്ട്

uae
  •  14 days ago
No Image

എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; അടിയന്തര ലാന്‍ഡിങ്,  യാത്രക്കാര്‍ സുരക്ഷിതര്‍

Kerala
  •  14 days ago