HOME
DETAILS

അനിവാര്യമാകുന്ന രണ്ടാം ഭാഷാസമരം

  
backup
August 02 2020 | 02:08 AM

tp-abdul-haq-todays-article-2-8-2020

 

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ അതില്‍ ഭാഷാ പഠനത്തെ പുറത്തുനിര്‍ത്തിയത് നീതീകരിക്കാന്‍ കഴിയാത്തതാണ്. ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ക്ലാസ് നല്‍കാനും അതിനായി വിവിധ ഡയറ്റുകളെ ചുമതലപ്പെടുത്താനുമായിരുന്നു ധാരണ. എന്നാല്‍ മെയ് 30നു കൈറ്റ് പുറത്തുവിട്ട ടൈംടേബിളില്‍ അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചു. ക്ലാസുകള്‍ എന്നു തുടങ്ങുമെന്നതു സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അറബിക്കിന് മലപ്പുറം, ഉര്‍ദു-സംസ്‌കൃതം ഭാഷകള്‍ക്ക് കോഴിക്കോട്, കണ്ണൂര്‍ എന്നീ ഡയറ്റുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഒരാഴ്ച കഴിഞ്ഞിട്ടും ക്ലാസുകള്‍ കാണാതിരുന്നപ്പോള്‍ ഡയറ്റുകളില്‍ അന്വേഷിക്കുന്നവരോട് ഇക്കാര്യത്തില്‍ ഒരറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു പ്രതികരണം. ഇതിനിടയില്‍ പത്താം തരത്തിന് ഒരു ക്ലാസ് സംപ്രേഷണം ചെയ്തു.
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപന അവസരത്തില്‍ ഇക്കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിനു കൃത്യമായി മറുപടി പറയാന്‍ കഴിയാതെ വിദ്യാഭ്യാസമന്ത്രി ഉരുണ്ടുകളിച്ചത് എല്ലാവരും കണ്ടതാണ്. ടൈറ്റ് ഷെഡ്യൂള്‍ എന്നാണ് മന്ത്രി ആദ്യം വിഷയത്തില്‍ മറുപടി നല്‍കിയത്. ഓരോ വിഷയങ്ങള്‍ക്കും സ്‌കീം ഓഫ് വര്‍ക്ക് പ്രകാരം ആഴ്ചയില്‍ നിശ്ചിത പിരീഡുകളുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പല വിഷയങ്ങള്‍ക്കും നിശ്ചിത പിരീഡിനേക്കാള്‍ കൂടുതലാണ് ക്ലാസുകള്‍ നല്‍കുന്നത്. അതോടൊപ്പം ചാനലില്‍ സംപ്രേഷണം ചെയ്ത ക്ലാസുകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നുമുണ്ട്. ആവശ്യക്കാര്‍ക്ക് പിന്നീട് യഥേഷ്ടം കാണാന്‍ അവസരം ഉണ്ടായിരിക്കെ പ്രവൃത്തി ദിവസങ്ങളില്‍ തന്നെ ചാനലില്‍ പുനഃസംപ്രേഷണം നല്‍കുമ്പോള്‍ ടൈറ്റ് ഷെഡ്യൂള്‍ എന്ന മറുപടിക്ക് എന്തു പ്രസക്തിയാണുള്ളത്?.


കൃത്യമായ സിലബസും ക്ലാസുകളും ഇല്ലാത്ത പ്രീ പ്രൈമറിക്കാര്‍ക്കു പോലും ദിവസവും ക്ലാസുകള്‍ നല്‍കുമ്പോള്‍ ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലായി 12 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന അറബിക്കും അഞ്ചാം ക്ലാസു മുതല്‍ ലക്ഷക്കണക്കിനു കുട്ടികള്‍ പഠിക്കുന്ന ഉര്‍ദുവിനും സംസ്‌കൃതത്തിനും ക്ലാസുകള്‍ നിഷേധിക്കപ്പെടുന്നു. കന്നട, തമിഴ് വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പ്രാദേശിക ചാനലുകളിലൂടെ സംപ്രേഷണം നല്‍കുന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.
ഭാഷാപഠന വിരോധം ഇടതുസര്‍ക്കാരിന്റെ മുഖമുദ്രയാണ്. വിദ്യാഭ്യാസമന്ത്രിക്ക് കീഴിലുള്ള ക്യൂ.ഐ.പി സമിതിയില്‍നിന്ന് കെ.എ.ടി.എഫിനെ മാറ്റിനിര്‍ത്തി. ക്രമേണ അറബി ഭാഷാവിരുദ്ധ നീക്കങ്ങള്‍ തുടങ്ങി. വിവിധ പഠന വിഷയങ്ങള്‍ക്ക് പഠന പരിപോഷണത്തിനായി ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിതം മധുരം, സുരലീ ഹിന്ദി തുടങ്ങിയ പദ്ധതികളുടെ കൂട്ടത്തില്‍ അറബിഭാഷാ പരിപോഷണത്തിനായി ഐവ അറബിക്കും ഉള്‍പ്പെട്ടിരുന്നു. മൊഡ്യൂളും ഡി.ആര്‍.ജി (ഡിസ്ട്രിക്ട് റിസോഴ്‌സ് ഗ്രൂപ്പ്)യും ട്രെയിനിങ്ങും എല്ലാം പൂര്‍ത്തീകരിച്ച് അറബി മാത്രം വിദ്യാലയങ്ങളിലേക്ക് എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള പഠനോത്സവത്തിന്റെ ഇനങ്ങളിലും അറബിക്കിന് ഇടം പുറത്തായിരുന്നു.


പത്താം ക്ലാസുകാരന്‍ അറബി അധ്യാപകനാവുന്നു എന്ന പരിഹാസത്തിനു സി.എച്ചിന്റെ കാലത്തോളം പഴക്കമുണ്ട്. ചെരുപ്പുകുത്തികളെയും കുട നന്നാക്കികളെയും അറബി അധ്യാപകരായി നിയമിച്ചുവെന്ന് നിയമസഭയില്‍ പറഞ്ഞത് ചന്ദ്രസേനന്‍ എം.എല്‍.എയാണ്. അക്കാദമിക് രംഗത്തും ഐ.ടി മേഖലയിലും അറബി അധ്യാപകര്‍ ഉയര്‍ന്നുനില്‍ക്കുമ്പോഴും ആരോപണത്തിനും പരിഹാസത്തിനും മാത്രം കുറവില്ല.


പ്രൈമറി അധ്യാപകര്‍ക്ക് ട്രെയിനിങ് നല്‍കുന്നതിനായി ഒരു പുതിയ കോഴ്‌സ് ആരംഭിക്കണമെന്ന മുറവിളിക്ക് പരിഹാരമായി ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് യോഗ്യതയായ എല്‍.ടി.ടി കോഴ്‌സിനെ ഡി.എല്‍.ഇ.ഡി ആയി പരിഷ്‌കരിച്ചു. ഹൈസ്‌കൂള്‍ അധ്യാപക ട്രെയിനിങ്ങിനെ ഇല്ലാതാക്കിയാണ് പ്രൈമറി പരിശീലന കോഴ്‌സ് ആരംഭിച്ചത്. പകരം ബി എഡിന് സീറ്റ് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തയാറായില്ല. ശരാശരി പ്രൈമറിയില്‍ 300 ഒഴിവുകള്‍ വര്‍ഷത്തില്‍ വരുമ്പോള്‍ പരിഷ്‌കരിച്ചു കൊണ്ടുവന്ന പുതിയ കോഴ്‌സിന് ആകെ 150 സീറ്റുകള്‍ മാത്രം അനുവദിച്ചു. പ്രൈമറി തലത്തില്‍ വര്‍ഷാവര്‍ഷം 150 ഒഴിവുകളില്‍ യോഗ്യരായ അധ്യാപകരെ കിട്ടാതെ ഒഴിഞ്ഞുകിടക്കുകയും ചെയ്യും.
ഭാഷാ അധ്യാപകരുടെ ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍ എക്കാലത്തെയും പ്രശ്‌നമായിരുന്നു. 1200 മാര്‍ക്കും 240 പ്രവൃത്തിദിനവുമുള്ള ഡി.എല്‍.ഇ.ഡിയെ 1000 മാര്‍ക്കും 200 പ്രവൃത്തിദിവസവുമുള്ള ബി.എഡിന് കഴിഞ്ഞ സര്‍ക്കാര്‍ തുല്യമാക്കി. ഒരു ആക്ഷേപമോ പരാതിയോ ഇല്ലാതെ ഈ ഉത്തരവിനെ ഇടതുസര്‍ക്കാര്‍ റദ്ദ് ചെയ്തു. ഹയര്‍ സെക്കന്‍ഡറിയില്‍ ഭാഷാപഠന നിയന്ത്രണം കൊണ്ടുവന്ന് ഭാഷാ പഠനത്തെ ഇല്ലാതാക്കാനുള്ള ശ്രമം തുടരുന്നതോടൊപ്പം 2019 ഡിസംബര്‍ 19നു ഹയര്‍ സെക്കന്‍ഡറിയില്‍ അറബി പഠനത്തിനു തസ്തിക അനുവദിക്കാന്‍ 25 കുട്ടികള്‍ വേണമെന്ന് സര്‍ക്കുലറും ഇറക്കി. ഉര്‍ദുവിനും സംസ്‌കൃതത്തിനും 10 എന്ന നിലവിലെ നിയമം നിലനിര്‍ത്തുകയും ചെയ്തു.
രണ്ടു മാസമായി ഓണ്‍ലൈന്‍ ഭാഷാപഠനം സമ്പൂര്‍ണമായും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഒരു ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാന്‍ കാത്തിരിക്കുന്ന പത്താം ക്ലാസിന് നാലു പിരീഡാണ് ഇതുവരെ നല്‍കിയത്. ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസില്‍ അറബിക്കിന് ഓരോ ക്ലാസിനും 36 പിരീഡുകള്‍ ലഭിക്കേണ്ടതിനു നാല് പിരീഡുകള്‍ മാത്രമാണു നല്‍കിയത്. 8, 5, പ്ലസ് ടു എന്നീ ക്ലാസുകളിലേക്ക് ഓരോ പിരീഡും ലഭിച്ചു. മറ്റു ക്ലാസുകള്‍ക്ക് ഒന്നും ലഭിച്ചതുമില്ല. കഴിഞ്ഞ നാല് വര്‍ഷമായി നിയമനാംഗീകാരം കാത്ത് നില്‍ക്കുന്ന ആയിരക്കണക്കിന് അധ്യാപകരെ പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല.


സര്‍ക്കാരിന്റെ അറബി ഭാഷാവിരുദ്ധ നീക്കങ്ങളില്‍ ബഹുജന പങ്കാളിത്തത്തോടെ സമരരംഗത്തിറങ്ങാന്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. നിലവില്‍ പാഠപുസ്തകവും ക്ലാസും സമരം ചെയ്തു വാങ്ങേണ്ട അവസ്ഥ വിദ്യാഭ്യാസ രംഗത്തെ ദയനീയതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. വിവിധ മത, സാംസ്‌കാരിക, സാമൂഹ്യ രംഗത്തുള്ളവരുമായി തുടര്‍ സമരങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മനഃപൂര്‍വമുള്ള ഈ ഭാഷാപഠന നിഷേധം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. 1980ല്‍ അറബിക്, ഉര്‍ദു, സംസ്‌കൃതം ഭാഷകള്‍ക്കെതിരേ വന്ന നീക്കത്തെ ചെറുക്കാനുള്ള സമരത്തില്‍ മൂന്ന് ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആ സമരത്തിനു 40 വര്‍ഷം പൂര്‍ത്തിയാവുന്ന ഈ ഘട്ടത്തില്‍ ആവശ്യമെങ്കില്‍ രണ്ടാം ഭാഷാ സമരവും നയിക്കേണ്ടിവരും.

(കെ.എ.ടി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും

National
  •  13 minutes ago
No Image

മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു

National
  •  19 minutes ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  an hour ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  8 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  9 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  9 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  9 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  10 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  10 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  10 hours ago


No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  10 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  11 hours ago
No Image

'ബീഡി-ബിഹാര്‍'; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി; ആര്‍ജെഡിയും, കോണ്‍ഗ്രസും ബിഹാറിനെ അപമാനിക്കുകയാണെന്ന് മോദി

National
  •  11 hours ago
No Image

ഫെയ്സ്ബുക്ക് പ്രണയം ദാരുണാന്ത്യത്തിൽ: വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ. യാത്ര ചെയ്ത യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

crime
  •  11 hours ago