HOME
DETAILS

ഹിന്ദു പാകിസ്താന്‍ പരാമര്‍ശം: ശശി തരൂരിന്റെ ഓഫിസിനു നേരെ കരിഓയില്‍ പ്രയോഗം

  
Web Desk
July 16 2018 | 10:07 AM

16-07-2018-keralam-bjp-protest-in-sasi-tharoor-mp-s-office

തിരുവനന്തപുരം: ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഓഫിസിനു നേരെ കരിഓയില്‍ ഒഴിച്ചു. ശശി തരൂര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഓഫിസിനു മുന്നില്‍ ഇവര്‍ റീത്തുവെക്കുകയും ചെയ്തു.

ഓഫിസിലുള്ളവര്‍ വിവരമറിയിച്ചതിനനുസരിച്ച് പൊലിസ് എത്തി യുവമോര്‍ച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്താന്‍' ആയി മാറുമെന്നാണ് ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ വിജയം ആവര്‍ത്തിച്ചാല്‍ നാം കരുതുന്നതു പോലെ തന്നെ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം നിലനില്‍ക്കുകയില്ല.

നിലവിലുള്ള ജനാധിപത്യ ഭരണഘടനയെ അവര്‍ തകര്‍ക്കുമെന്നും പുതിയത് നിര്‍മ്മിക്കാന്‍ ആവശ്യമായ എല്ലാ സാധ്യതകളും ഇന്ന് ബി.ജെ.പിയെന്ന വര്‍ഗ്ഗീയ പാര്‍ട്ടിയുടെ കൈവശം ഉണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദു രാഷ്ട്രത്തിന്റെ തത്വങ്ങളിലധിഷ്ഠിതമായ ഭരണഘടനയാവും ബിജെപി പുതിയതായി നിര്‍മ്മിച്ചെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു രാജ്യത്തെ സമത്വം ഇല്ലാതാക്കും. ഒരു ഹിന്ദു പാകിസ്താനെ സൃഷ്ടിക്കും.

ഇത്തരമൊരു സ്ഥിതിയിലേക്ക് എത്തുന്നതിന് വേണ്ടിയല്ല മഹാത്മഗാന്ധിയും നെഹ്‌റുവുമൊന്നും പോരാടിയതെന്നും തരൂര്‍ പറഞ്ഞു. രാജ്യം ഭരിക്കുന്നതിനെക്കാള്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രീയ പ്രചരണയോഗങ്ങളിലാണ് താത്പര്യമെന്നും അദ്ദേഹം തുറന്നടിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയ‍ർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ

National
  •  2 days ago
No Image

'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു

National
  •  2 days ago
No Image

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  2 days ago
No Image

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു

uae
  •  2 days ago
No Image

വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

National
  •  2 days ago
No Image

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​കെ സി വേണുഗോപാൽ

Kerala
  •  2 days ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്

uae
  •  2 days ago
No Image

ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്

National
  •  2 days ago
No Image

കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ് 

National
  •  2 days ago
No Image

വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി

National
  •  2 days ago