ഓഹരി വിറ്റഴിക്കല്‍: കപ്പല്‍ശാല പണിമുടക്ക് പൂര്‍ണം
കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിച്ച് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. പണിമുടക്കില്‍ കപ്പല്‍ശാലയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. മാനേജ്‌മെന്റിന്റെ കള്ളപ്രചാരണവും ഭീഷണിയുമുണ്ടായിട്ടും ഒരു തൊഴിലാളിപോലും ജോലിക്ക് കയറിയില്ല.
രാവിലെമുതല്‍ കപ്പല്‍ശാലയുടെ എല്ലാ കവാടങ്ങളും തൊഴിലാളികള്‍ ഉപരോധിച്ചു. തുടര്‍ന്ന് നോര്‍ത്ത് ഗേറ്റില്‍ ചേര്‍ന്ന പ്രതിഷേധയോഗം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്തു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. എംഎല്‍എമാരായ എസ് ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എംഎല്‍എ ബാബുപോള്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിം കുട്ടി, എന്‍ടിയുഐ ജില്ലാ സെക്രട്ടറി ജോസ് തോമസ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) സെക്രട്ടറി എ ജി ഉദയകുമാര്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു) വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. എന്‍ സതീഷ്, സെക്രട്ടറി പി അനിജു, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ടി കെ രമേശന്‍, ഷിപ്പ്‌യാര്‍ഡ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍ടിയുസി) വൈസ്പ്രസിഡന്റ് ജോണ്‍ വര്‍ഗീസ്, വര്‍ക്കേഴ്‌സ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി കെ കെ ദിനേശന്‍, എംപ്ലോയീസ് അസോ. നേതാവ് പി ദിനേശ് എന്നിവര്‍ സംസാരിച്ചു. എംപ്ലോയീസ് ഫെഡ. ജനറല്‍ സെക്രട്ടറി എം അനില്‍കുമാര്‍ സ്വാഗതവും എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ കെ കിഷോര്‍ നന്ദിയും പറഞ്ഞു. ഓഹരി വിറ്റ് കപ്പല്‍ശാലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പണിമുടക്കിയ തൊഴിലാളികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."