ഫാസിലിന്റെ ജീവത്തുടിപ്പിനായി കാളികാവില്‍ 40 ഓട്ടോറിക്ഷകള്‍
കാളികാവ്: കാളികാവിലെ ഓട്ടോ തൊഴിലാളികള്‍ കാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകയായി. കാളികാവ് ജങ്ഷനില്‍ ഓടുന്ന 40 ഓട്ടോറിക്ഷകളാണ് ഇന്നലെ കാരുണ്യ വഴിയില്‍ ഓടിയത്.
ചോക്കാട് പഞ്ചായത്തിലെ മാളിയേക്കലിലെ കുന്നുമ്മല്‍ ഫാത്തിമയുടെ മകനായ ഫാസിലി(31)ന്റെ ഇരു വൃക്കകളും തകരാറിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഫാസിലിന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ 40 ലക്ഷം രൂപ വേണം. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന് പ്രതീക്ഷ നാട്ടുകാരുടെ കനിവ് മാത്രമാണ്. ഫാസിലിന് ചികിത്സാ സഹായം ഒരുക്കാന്‍ കാളികാവിലെ ഓട്ടോ തൊഴിലാളികള്‍ രംഗത്തിറങ്ങി. ഒരു ദിവസം ഓടിക്കിട്ടുന്ന മൊത്തം വരുമാനവും ഫാസിലിന്റെ ജീവിതത്തുടിപ്പിനുള്ളതാണ്. സാമ്പത്തികമായി പ്രയാസപ്പെടുന്ന ഓട്ടോ തൊഴിലാളികള്‍ ഏറ്റെടുത്ത ദൗത്യം കനിവിന്റെ മാതൃകയായി മറിയിരിക്കുകയാണ്. ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുന്നവരാണ് ഓട്ടോ തൊഴിലാളികളില്‍ അധികപേരും.
കാളികാവ് ജങ്ഷനിലെ ഓട്ടോ തൊഴിലാളികള്‍ മുമ്പ് സാന്ത്വന പരിചരണ കേന്ദ്രങ്ങളെ സഹായിക്കാനും മുന്നോട്ടുവന്നിരുന്നു. ഫാസിലിന്റെ ചികിത്സക്കായി ഭീമമായ തുക കണ്ടെത്തുന്നതിന് വേണ്ടി ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ മാത്യു ചെയര്‍മാനും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കരുവാടന്‍ ഹമീദ് കണ്‍വീനറും ഗ്രാമ പഞ്ചായത്തംഗം മാട്ടായി അബ്ദു റഹ്മാന്‍ ട്രഷററുമായ ജനകീയ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായം നല്‍കുന്നതിന് കാളികാവ് ഫെഡറല്‍ ബാങ്കില്‍ 159201001659903. കഎടഇ: എഉഞഘ 1592 അകൗണ്ടും തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."