HOME
DETAILS

രാമക്ഷേത്ര നിര്‍മാണത്തിന് 11 വെള്ളിക്കട്ടകള്‍ നല്‍കുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്

  
backup
August 04, 2020 | 4:37 PM

rama-temple-issue-kamalnath-statement

ഭോപ്പാല്‍: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍ നാഥിന്റെ വിവാദ പ്രസ്താവന. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ വക 11 വെള്ളിക്കട്ടകള്‍ നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷനായ കമല്‍ നാഥ് വ്യക്തമാക്കി.

1985ല്‍ രാമജന്മഭൂമി തുറന്നുകൊടുത്ത അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് യഥാര്‍ഥത്തില്‍ ക്ഷേത്രത്തിന് അടിത്തറയിട്ടതെന്നും കമല്‍നാഥ് അവകാശപ്പെട്ടു. 'രാമരാജ്യം സ്ഥാപിക്കപ്പെടണമെന്ന് രാജീവ്ജി 1989ല്‍ പറഞ്ഞിരുന്നു. രാമക്ഷേത്ര സ്വപ്നം സാക്ഷാത്കരിക്കപ്പെടാന്‍ കാരണം രാജീവ് ഗാന്ധിയാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ വളരെയേറെ സന്തോഷിക്കുമായിരുന്നു'' -കമല്‍നാഥ് പറഞ്ഞു.
ക്ഷേത്രത്തിന്റെ ഭൂമിപൂജയുടെ തലേന്ന് വസതിയില്‍ നടത്തിയ ഹനുമാന്‍ ഭജനയോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ സംഭാവനകളില്‍ നിന്നാണ് വെള്ളിക്കട്ടകള്‍ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിന്റെ സന്തോഷത്തിനും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഹനുമാന്‍ ഭജന ചൊല്ലിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ ഞങ്ങള്‍ 11 വെള്ളിക്കട്ടകള്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ മുഖ്യമന്ത്രിയായ കാലത്ത് പശുസംരക്ഷണത്തിനും ക്ഷേത്രവികസനത്തിനും നടത്തിയ പ്രവര്‍ത്തനങ്ങളും കമല്‍നാഥ് അക്കമിട്ട് നിരത്താനും മറന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ തന്റെ ട്വിറ്റര്‍ പ്രൊഫൈല്‍ ഇദ്ദേഹം കാവി നിറത്തിലേക്ക് മാറ്റിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  14 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  14 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  14 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  14 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  14 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  14 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  14 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  14 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  14 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  14 days ago