HOME
DETAILS

കറന്‍സി മാറാനെന്ന വ്യാജേനയെത്തി മോഷണം: വിദേശ ദമ്പതികള്‍ അറസ്റ്റില്‍

  
backup
April 17 2019 | 02:04 AM

%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b1%e0%b4%be%e0%b4%a8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b5%87

തിരുവനന്തപുരം: വിദേശ പണമിപാട് സ്ഥാപങ്ങളില്‍ വിദേശ കറന്‍സി മാറാനെന്ന വ്യാജേന എത്തി സ്ഥാപനത്തിലെ ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സികളും, ഇന്ത്യന്‍ രൂപയും മോഷണം ചെയ്യുന്ന ഇറാനിയന്‍ സ്വദേശികളായ ദമ്പതികള്‍ ആണ് അറസ്റ്റില്‍ ആയത്. സെറാജുദീന്‍ ഹൈദര്‍ (57), ഇയാളുടെ ഭാര്യ ഹെന്‍ഡാരി ഹൊസ്‌ന (53) എന്നിവരാണ് അറസ്റ്റിലായ വിദേശികള്‍. ആറ്റിങ്ങല്‍ ചിറയിന്‍കീഴ് റോഡില്‍ സുനില്‍കുമാറിന്റെ ഉടമസ്ഥതയില്‍ ഉള്ള വി.എസ് ാഅസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും 2018 സെപ്തംബര്‍ മാസം 17 ന് 1 55 000 ഇന്ത്യന്‍ രൂപക്ക് തുല്യമായ സഊദി റിയാലും, കുവൈത്ത് ദിനാറും മോഷണം ചെയ്തതുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റില്‍ ആകുന്നത്. സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പൊലിസിന് വിദേശികളുടെ ചിത്രങ്ങള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ എറണാകുളം , അങ്കമാലി മേഖലയില്‍ എത്തിയതായി തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലിസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ഷാഡോ ടീം അങ്കമാലി പൊലിസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ താമസിക്കുന്ന ഹോട്ടല്‍ മനസിലാക്കി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു. കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ബെന്നി വര്‍ഗീസ് എന്ന ആളിന്റെ ഉടമസ്ഥതയില്‍ ഉള്ള ലാവണ്യ ഷോപ്പിങ് സെന്ററില്‍ നിന്നും സമാനമായ രീതിയില്‍ രണ്ടര ലക്ഷം ഇന്ത്യന്‍ രൂപയുടെ മൂല്യമുള്ള സഊദി റിയാല്‍ 2017 ഒക്ടോബര്‍ മാസം 19 ന് മോഷണം നടത്തിയിരുന്നു.
ആറ്റിങ്ങല്‍ മോഷണം നടത്തിയ മുഖ്യപ്രതി സെറാജുദീന്‍ ഹൗദറും ഇയാളുടെ മറ്റൊരു സുഹൃത്തും ആയിരുന്നു ഇതിന് പിന്നില്‍ എന്ന് തിരിച്ചറിഞ്ഞ് കോതമംഗലം പൊലിസ് അയാളുടെ അറസ്റ്റ് രേഖപ്പെടുത്തി . ഇയാളുടെ ഭാര്യയായ ഹെന്‍ഡാരി ഹൊസ്‌നയെ ആറ്റിങ്ങല്‍ പൊലിസ് കൂട്ടികൊണ്ട് വന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോതമംഗലം , ആറ്റിങ്ങല്‍ കോടതികളില്‍ ഹാജരാക്കി ഇവരെ മൂവാറ്റുപുഴ , അട്ടകുളങ്ങര ജയിലുകളില്‍ പാര്‍പ്പിച്ചു. ഇവര്‍ മുംബൈ, ഗോവ തുടങ്ങളിയ അനവധി സ്ഥലങ്ങളില്‍ നേരത്തേ ഹോട്ടലുകളില്‍ താമസിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡയില്‍ വാങ്ങി കൂടുതല്‍ അന്വേഷണത്തില്‍ ഇവര്‍ നടത്തിയ മറ്റ് മോഷണങ്ങള്‍ തെളിയിക്കാനാകും എന്നാണ് പോലീസ് കരുതുന്നത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ഫേമസ്സ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഐ.എസ്.എച്ച്.ഒ സിബിച്ചന്‍ ജോസഫ് , എസ്.ഐ മാരായ ശ്യാം , ബാലകൃഷ്ണന്‍ ആശാരി , എ.എസ്.ഐ പ്രദീപ് , ഷാഡോ ടീമിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബി. ദിലീപ് , മഹേഷ് , ഷിനോദ്, ഉദയകുമാര്‍ വനിത സി.പി.ഒ സഫീജ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  9 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  4 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 hours ago