HOME
DETAILS

റയല്‍ മാഡ്രിഡ് വിട്ടതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

  
backup
July 17, 2018 | 6:49 PM

%e0%b4%b1%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a1%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d

ടുറിന്‍: പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി. ആലോചിച്ചെടുത്ത ഏറ്റവും നല്ല തീരുമാനമാണിതെന്നായിരുന്നു ക്രിസ്റ്റ്യാനോ യുവന്റസിലേക്കുള്ള കൂടുമാറ്റത്തെ ക്കുറിച്ച് പറഞ്ഞത്. 

കഴിഞ്ഞയാഴ്ചയാണ് റയല്‍മാഡ്രിഡ് താരമായിരുന്ന റൊണാള്‍ഡോ 117 മില്യണ്‍ ഡോളറിന്റെ കരാറില്‍ റയലില്‍ നിന്ന് യുവന്റസിലേക്കെത്തിയത്. റയല്‍ മാഡ്രിഡിന് വേണ്ടി മൂന്ന് പ്രധാന യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകള്‍ നേടാനും റൊണാള്‍ഡോക്കായിട്ടുണ്ട്. ലാലിഗയില്‍ റയല്‍ മാഡ്രിഡിന് വേണ്ടി 451 ഗോളുകളും ക്രിസ്റ്റിയാനോ സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ എന്താണെന്നതിനെ കുറിച്ച് ചിന്തിക്കുന്നയാളാണ് ഞാന്‍. നാളെ എന്താകും എന്ന കാര്യത്തെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. ഞാന്‍ ഇപ്പോഴും യുവാവാണ്.
ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയാറാണ്. മാഞ്ചസ്റ്ററില്‍ നിന്ന് റയലിലേക്ക്, റയലില്‍ നിന്ന് യുവന്റസിലേക്ക് ഈ നീക്കങ്ങള്‍ അതാണ് തെളിയിക്കുന്നത്. ഈ തീരുമാനം വളരെ കാലത്തെ ആലോചനക്ക് ശേഷം എടുത്തതാണ്. ഇറ്റലിയിലെ പ്രധാനപ്പെട്ട ക്ലബാണ് യുവന്റസ്. ക്ലബ് മാനേജര്‍ മാസിമിലിയാനോ അല്ലഗ്രിയും ഇതൊരു നല്ലതീരുമാനമാണെന്നായിരുന്നു പ്രതികരിച്ചത്. എനിക്ക് കിട്ടിയത് വലിയൊരു അവസരമാണ്. കരിയര്‍ തീരാറാകുമ്പോള്‍ താരങ്ങള്‍ ഖത്തറിലേക്കും ചൈനയിലേക്കുമാണ് കൂടുമാറാറുള്ളത്. ഞാന്‍ മാറിയത് യൂറോപ്പിലേയും ഇറ്റലിയിലേയും ഏറ്റവും വലിയ ക്ലബിലേക്കാണ്, ക്രിസ്റ്റ്യാനോ പറഞ്ഞു.
എന്നാല്‍ 33 കാരനായ ഞാന്‍ ഇപ്പോഴും യുവാവാണ്. യുവന്റസിന് വേണ്ടി പലതും ചെയ്യാന്‍ എനിക്കാകുമെന്ന് റൊണാള്‍ഡോ പറഞ്ഞു. ഇനി ഞങ്ങള്‍ ചാംപ്യന്‍സ് ലീഗ് കപ്പിനും സീരി എ ചാംപ്യന്‍ഷിപ്പിനും വേണ്ടി മാത്രമാണ് പോരാടുക.
മത്സരം കടുത്തതാണെന്ന് അറിയാം. അതിനാല്‍ മത്സരത്തില്‍ മാത്രം ശ്രദ്ധപതിപ്പിക്കുമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ജൂലൈ 30ന് പരിശീലനത്തിനിറങ്ങുന്ന റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരം ഓഗസ്റ്റില്‍ നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയിലെ ഫായ സൈറ്റ് യുനെസ്‌കോ പൈതൃക പട്ടികയില്‍; ലക്ഷക്കണക്കിന് വര്‍ഷങ്ങളായി വരണ്ട പരിതഃസ്ഥിതികളില്‍ തുടര്‍ച്ചയായ മനുഷ്യ സാന്നിധ്യം

uae
  •  14 days ago
No Image

മൂന്ന് മാസത്തിനിടെ മൂന്നാമത്തെ മന്ത്രി ഇന്ത്യയിൽ; താലിബാൻ ഭരണകൂടവുമായി ബന്ധം ശക്തിപ്പെടുത്തി ഇന്ത്യ

National
  •  14 days ago
No Image

സഞ്ജൗലി പള്ളി തകർക്കാൻ നീക്കവുമായി ഹിന്ദുത്വ സംഘടനകൾ; ഡിസംബർ 29നകം പൊളിച്ചില്ലെങ്കിൽ തകർക്കുമെന്ന് ഭീഷണി

National
  •  14 days ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ്: സാജിദ് അക്രം ഹൈദരാബാദിൽ നിന്ന് കുടിയേറിയയാൾ

National
  •  14 days ago
No Image

വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവം; നിതീഷ് കുമാറിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം; ന്യായീകരിച്ച് ജെ.ഡി.യുവും ബി.ജെ.പിയും

National
  •  14 days ago
No Image

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം; എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 

Kerala
  •  14 days ago
No Image

കണിയാമ്പറ്റയിൽ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു; പത്ത് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

Kerala
  •  14 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയും ശക്തമായ കാറ്റും

Weather
  •  14 days ago
No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  15 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  15 days ago