
വലിയവനാണ് വ്യാഴം
കൂട്ടുകാരേ...ഞാന്‍ വ്യാഴം. സൂര്യനില്‍ നിന്ന് ശരാശരി 778.4 മില്യണ്‍ കിലോമീറ്റര്‍ ദൂരെയാണ് സ്ഥിരവാസം. സൗരയൂഥത്തില്‍ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ ഗ്രഹമാണ് ഞാന്‍. 1,42,984 കിലോ മീറ്ററാണ് വ്യാസം. പന്ത്രണ്ട് (11.86) വര്‍ഷം കൊണ്ടാണ് കേന്ദ്ര നക്ഷത്രമായ സൂര്യനെ ഞാന്‍ ഒരു തവണ ചുറ്റുന്നത്. അതായത് എന്റെ പരിക്രമണ കാലമെന്നു പറയുന്നത് പന്ത്രണ്ട് ഭൗമവര്‍ഷമാണെന്നര്‍ഥം. പക്ഷേ, എന്റെ ഭ്രമണം വളരെ വേഗതയിലാണുതാനും. 9 മണിക്കൂര്‍ 50 മിനിട്ട് 30 സെക്കന്‍ഡുകൊണ്ട് ഞാന്‍ ഒരു ഭ്രമണം പൂര്‍ത്തിയാക്കും.
ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരമാണ് ഒരു അസ്ട്രോണമിക്കല്‍ യൂനിറ്റ് (അ.ഡ) എന്നറിയാമല്ലോ. അങ്ങനെയെങ്കില്‍ 5.2 അസ്ട്രോണമിക്കല്‍ യൂനിറ്റാണ് എന്നിലേക്ക് സൂര്യനില്‍ നിന്നുള്ള ദൂരം. ഒരു അസ്ട്രോണമിക്കല്‍ യൂനിറ്റെന്നത് ഏകദേശം 150 ദശലക്ഷം കിലോമീറ്ററാണ്. ശരിക്കും ഒരു'ദ്രാവകഗ്രഹ'മാണ് ഞാന്‍. പ്രതലം ദ്രാവക രൂപത്തിലാണ്. ഹൈഡ്രജന്‍ തിളയ്ക്കുന്ന സമുദ്രം എന്നു പറയാം. കാരണം ഹൈഡ്രജന്‍ വാതകം ധാരാളമുള്ള എന്നില്‍ വര്‍ധിച്ച ചൂട് കാരണം പാറകളും, ലോഹങ്ങളുമൊക്കെ തിളച്ചു മറിയുകയാണത്രെ.
എന്റെ ഉപരിതലത്തിലെ ശരാശരി ഊഷ്മാവ് 157 ഡിഗ്രി സെന്റിഗ്രേഡാണ്. മേഘങ്ങള്‍ പ്രധാനമായും മൂന്നു നിറത്തില്‍ കാണപ്പെടുന്നു. ഹൈഡ്രജന്‍ 84 ശതമാനം, ഹീലിയം15 ശതമാനം എന്നിങ്ങനെയാണ് വന്‍ വാതകങ്ങള്‍. എന്നാല്‍ ബാക്കി ഒരു ശതമാനത്തില്‍ അസറ്റലിന്‍, അമോണിയ തുടങ്ങിയ വാതകങ്ങളും ഉള്‍പ്പെടുന്നു. മൂന്നു നിറത്തില്‍ മേഘങ്ങളുണ്ടെന്നു പറഞ്ഞല്ലോ. നീല, ചുവപ്പ്, വെളുപ്പ് നിറങ്ങളില്‍ അവ കാണപ്പെടുന്നു. വളരെ കട്ടിയുള്ളതും, തിങ്ങി നിറഞ്ഞതുമായ ഇത്തരം മേഘങ്ങള്‍ ഉള്ളതിനാല്‍ എന്റെ ഉപരിതലം സ്പര്‍ശിക്കാനാവില്ല.
ഉപഗ്രഹങ്ങള്‍
സൗരയൂഥത്തില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹമാണ് ഞാന്‍. എന്റെ ഉപഗ്രഹങ്ങളെ ആദ്യമായി കണ്ടെത്തിയത് ഗലീലിയോ ഗലീലിയാണ്. 1610 ലായിരുന്നു അത്. അന്ന് നാല് ഉപഗ്രഹങ്ങളെയാണ് അദ്ദേഹം കണ്ടെത്തിയത്. അയോ, യൂറോപ്പ, ഗനിമേഡ്, കലിസ്റ്റോ എന്നീ ഉപഗ്രഹങ്ങളെയായിരുന്നു അക്കാലത്ത് ഗലീലിയോ കണ്ടെത്തിയത്. ഗാനിമേഡ് എന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ്. മാത്രമല്ല സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹവും ഗാനിമേഡ് തന്നെ. അതിനുശേഷം 1892 ല്‍ അമാല്‍ത്തയ എന്ന ഉപഗ്രഹത്തേയും കണ്ടെത്തുകയുണ്ടായി.1904- ല്‍ ഹാലിയ, 1905-ല്‍ എലാറ, 1908 ല്‍ പെസിഫെ, 1914-ല്‍ സിനോഫ് തുടങ്ങി ഒട്ടേറെ ഉപഗ്രഹങ്ങള്‍ ഇവിടെ പിന്നീട് കണ്ടെത്തി.
അന്തരീക്ഷവും
ഗുരുത്വാകര്‍ഷണ ബലവും
എന്റെ അന്തരീക്ഷത്തില്‍ ഹൈഡ്രജന്‍, ഹീലിയം, അമോണിയ, അസറ്റലീന്‍, മീഥെയ്ന്‍, ഈഥെയ്ന്‍ തുടങ്ങിയവയുണ്ടെന്നറിയാമല്ലോ. അതിനാല്‍ എന്റെ അന്തരീക്ഷസാന്ദ്രതയും വളരെ കൂടുതലാണ്.
ഭൂമിയേക്കാള്‍ ഏറെ മടങ്ങ് ഗുരുത്വാകര്‍ഷണ ബലമുണ്ട് എനിക്ക്. ഭൂമിയില്‍ 100 കിലോ ഭാരമുള്ള ഒരു വസ്തു എന്നിലെത്തിയാല്‍ 250 കിലോ ഭാരമനുഭവപ്പെടും. എന്നുവച്ചാല്‍ എന്നില്‍ ചെന്നിറങ്ങിയ ഒരു പരീക്ഷണ വാഹനത്തിന് തിരികെ പോരുക ശ്രമകരമാണെന്നര്‍ഥം. ശക്തിയേറിയ ഒരു കാന്തക്ഷേത്രവുമുണ്ട്. എനിക്ക് ഏകദേശം720 കോടി കിലോമീറ്റര്‍ ചുറ്റളവില്‍ ഈ കാന്തിക ബലം അനുഭവപ്പെടുമത്രെ!
ചൊവ്വയുടേയും വ്യാഴത്തിന്റേയും മധ്യേ
ചൊവ്വയുടേയും എന്റേയും മധ്യേ ശാസ്ത്രലോകം ഉറ്റുനോക്കുന്നൊരു പ്രത്യേകതയുണ്ട്. എന്താണെന്നോ? ഛിന്നഗ്രഹങ്ങള്‍ ധാരാളമായി സ്ഥിതി ചെയ്യുന്ന ഒരു ബെല്‍റ്റ് ഇവിടെയുണ്ട്. 'എസ്ട്രോയിഡ് ബെല്‍റ്റ്''എന്ന പേരില്‍ ഈ ബെല്‍റ്റ് അറിയപ്പെടുന്നു. ഈ ബെല്‍റ്റില്‍ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹങ്ങളുടേയും ഉല്‍ക്കാശിലകളുടേയും സംഖ്യ ലക്ഷക്കണക്കിന് വരും. ആയിരം കിലോമീറ്റര്‍ വ്യാസമുള്ള ഛിന്നഗ്രഹങ്ങള്‍ മുതല്‍ വളരെ ചെറിയ ഛിന്നഗ്രഹങ്ങള്‍ വരെ ഈ ബെല്‍റ്റിലുണ്ട്. ഇവയുടെ സാന്നിധ്യം ഭൂമിയിലുള്ളവര്‍ വളരെ ശ്രദ്ധയോടെ വീക്ഷിച്ചു വരികയാണ്. ഇതിനുമുന്‍പ് അപകടകരമായ രീതിയില്‍ ഭൂമിയുടെ സമീപം വന്ന ഛിന്ന ഗ്രഹങ്ങളുണ്ടായിട്ടുണ്ട്.
കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഛിന്നഗ്രഹം സെറിസ് എന്ന ഛിന്നഗ്രഹമാണ്. ഏകദേശം ആയിരം മടങ്ങാണിതിന്റെ വ്യാസം. ടൗറ്റാറ്റിസ്, ഫര് മിസ് തുടങ്ങിയ ഛിന്നഗ്രഹങ്ങളും ഇത്തരക്കാരാണ്. ഏതാനും മീറ്റര്‍ മാത്രം വ്യാസമുള്ള ഛിന്നഗ്രഹങ്ങളുമുണ്ട്. ഛിന്നഗ്രഹങ്ങള്‍ എക്കാലവും ഭൂമിക്ക് ഭീഷണിയാണെന്നു പറഞ്ഞല്ലോ. ഭൂമിയുടെ ഭ്രമണപഥം പങ്കിടുന്ന ഒരു ഛിന്നഗ്രഹവും കണ്ടെത്തിയിട്ടുണ്ട്. ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചാല്‍ ഭൂമിയില്‍ വന്‍നാശനഷ്ടമുണ്ടാകും എന്ന അറിവ് അവയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
ഗ്രേറ്റ്റെഡ് സ്പോട്ട്
ഗ്രേറ്റ് റെഡ് സ്പോട്ട് എന്ന് കേട്ടിട്ടുണ്ടോ? എന്റെ മേഘപാളികളില്‍ പുറത്തു നിന്നു നോക്കുമ്പോള്‍ കാണപ്പെടുന്ന ഒരു അടയാളമാണിത്. ചലിച്ചുകൊണ്ടിരിക്കുന്ന വാതകങ്ങളാല്‍ ഉണ്ടാക്കപ്പെടുന്ന ഈ റെഡ് സ്പോട്ടിന്റെ സ്ഥാനവും വര്‍ഷം തോറും മാറിക്കൊണ്ടിരിക്കുമത്രെ. ഇതേപ്പറ്റി കൂടുതല്‍ പഠിക്കാന്‍ ശാസ്ത്രം ശ്രമിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍.
വ്യാഴത്തിലെ ഒരു ദിവസം
ഇവിടെ ഒരു ദിവസം എന്നത് നമ്മുടെ ഭൗമദിനത്തേക്കാള്‍ ചെറുതാണ്. നമ്മുടെ ഒന്‍പത് മണിക്കൂറും, 55 മിനിട്ടുമാണ് എന്റെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം. ഇതിന് കാരണമെന്തെന്നോ? ഞാന്‍ സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് സ്വയംഭ്രമണം നിര്‍വഹിക്കുന്നത്. അതായത് എനിക്ക് ഒന്ന് സ്വയംഭ്രമണം ചെയ്യാന്‍ ഒന്‍പത് മണിക്കൂറും 55 മിനിട്ടും മതി എന്നര്‍ഥം. അതേ സമയം എനിക്ക് സൂര്യനെ ഒരു തവണ ഭ്രമണം ചെയ്യാന്‍11.86 വര്‍ഷം വേണം താനും. ഭൂമിക്ക് 365.25 ദിവസം മതിയെന്നറിയാമല്ലോ.
വ്യാഴവും പേടകങ്ങളും
എന്നെ സംബന്ധിച്ച് ഗവേഷണങ്ങള്‍ ശാസ്ത്രം തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ടുകളിലേറെയായി. അമേരിക്ക 1972-ല്‍ വിക്ഷേപിച്ച പയനിയര്‍-10 ഇതില്‍ ആദ്യത്തേതാണ്. 1973 ല്‍ അമേരിക്ക പയനീയര്‍-2 വിക്ഷേപിച്ചു. എന്റെ സമീപം ചെന്ന ഈ പേടകം എന്നെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് പോയ വോയേജര്‍-2 വ്യാഴത്തിന്റെ ഗ്രേറ്റ് റെഡ് സ്പോട്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.
1989-ല്‍ അമേരിക്ക യൂറോപ്പ് സംയുക്ത സംരംഭമായ'ഗലീലിയോ'വിക്ഷേപിക്കപ്പെട്ടു. ആറു വര്‍ഷത്തിനുശേഷം1995 ലാണ് ഈ പേടകം എന്റെ അന്തരീക്ഷത്തില്‍ കടക്കുന്നത്. ഒട്ടേറെ വിവരങ്ങള്‍ ശാസ്ത്രത്തിനു നല്കിയ ഈ പേടകം എന്നിലെ കനത്ത മേഘങ്ങളുടേയും, ഗുരുത്വാകര്‍ഷണ ബലത്തിന്റേയും സമ്മര്‍ദഫലമായി നശിച്ചു. എന്നെക്കുറിച്ച് കൂടുതലറിയാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടന്നു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ
Kerala
• 18 minutes ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 32 minutes ago
ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 7 hours ago
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 8 hours ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 8 hours ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 8 hours ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 8 hours ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 9 hours ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 9 hours ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 9 hours ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 9 hours ago
ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ
International
• 10 hours ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 10 hours ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 11 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 12 hours ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 12 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 12 hours ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 12 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 11 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 11 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 11 hours ago