HOME
DETAILS

വിവാഹ വീട്ടിലെ അക്രമം: അഞ്ചുപേര്‍ക്കെതിരേ കേസ്

  
backup
April 28, 2017 | 11:55 PM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%85%e0%b4%9e






ചങ്ങരംകുളം: മണവാട്ടിയുടെ വീട്ടില്‍ മണവാളന്റെ കൂട്ടുകാര്‍ അഴിഞ്ഞാടിയ സംഭവത്തില്‍ വളാഞ്ചേരി സ്വദേശികളായ അഞ്ചുപേര്‍ക്കെതിരെ പൊന്നാനി പൊലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം അഞ്ചോടെ എടപ്പാളിനടുത്ത് മാണൂരിലെ വിവാഹ വീട്ടിലാണ് കേസിനാസ്പദമായ സംഭവം.
പുതുമണവാളനൊപ്പം എത്തിയ സുഹൃത്തുകള്‍ മണവാട്ടിയുടെ വീട്ടില്‍ നടത്തിയ അഴിഞ്ഞാട്ടത്തെ  ചോദ്യം ചെയ്തത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും സംഭവം കണ്ട് നിന്ന പലരും ബോധരഹിതരാവുകയും ചെയ്തിരുന്നു .
ആക്രമണത്തില്‍ വധുവിന്റെ അഞ്ച് ബന്ധുക്കള്‍ക്ക് പരുക്കേറ്റു. മാതൃ സഹോദരി വളാഞ്ചേരി സ്വദേശി കുന്നത്ത് ആമിനക്കുട്ടി, കുന്നത്ത് ബീയ്യാത്തുട്ടി, ഒന്‍പതു വയസുകാരി ഫാത്തിമ ശബാന, ആമിനക്കുട്ടിയുടെ മകന്‍ ഷബീബ്, ബന്ധു ശിബിലാല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ ആമിനക്കുട്ടിയുടെ പരാതി പ്രകാരമാണ് വരന്റെ സുഹൃത്തുക്കളായ സനില്‍ ബാബു, മന്‍സൂര്‍, നിസാര്‍ തുടങ്ങിയ കണ്ടാലറിയാവുന്ന അഞ്ചോളം പേര്‍ക്കെതിരെ പൊന്നാനി  പൊലിസ് കേസെടുത്തത്.
പുതുമണവാട്ടിയേയുമായി പുറപ്പെട്ട വാഹനത്തിന് ബൈക്കുകളില്‍ പിന്തുടര്‍ന്ന സുഹൃത്തുക്കള്‍ കാട്ടിയ കോപ്രായം ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്ത വധുവിന്റെ മാതൃസഹോദരിയേയും ബന്ധുക്കളേയും യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. അഴിഞ്ഞാട്ടം അതിരുവിട്ടതോടെ കാഴ്ചക്കാരായ പല സ്ത്രീകളും ബോധരഹിതരായി. ഒടുവില്‍ സഹികെട്ട നാട്ടുകാര്‍ യുവാക്കളെ കൈകാര്യം ചെയ്യാന്‍ രംഗത്ത് ഇറങ്ങിയതോടെ ബൈക്കുകളില്‍ കയറി എല്ലാവരും രക്ഷപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  a day ago
No Image

ആഗോള എ.ഐ സൂചിക: ആഗോളതലത്തിൽ അഞ്ചാം സ്ഥാനം, അറബ് ലോകത്ത് ഒന്നാമത്; വൻ നേട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

മാതാപിതാക്കള്‍ക്കുള്ള ജി.പി.എഫ് നോമിനേഷന്‍ വിവാഹത്തോടെ അസാധു: സുപ്രിംകോടതി

Kerala
  •  a day ago
No Image

ഫുട്ബോളിൽ അവനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല: റയൽ ഇതിഹാസം ഗുട്ടി

Football
  •  a day ago
No Image

കോഴിക്കോട് നെന്‍മണ്ടയില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ചികിത്സ തേടി ആശുപത്രിയില്‍- പരാതി നല്‍കി

Kerala
  •  a day ago
No Image

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ജെബൽ അലി പൊലിസ്; 'കസ്റ്റമർ വോയ്‌സ്' സംരംഭത്തിന് തുടക്കം

uae
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാര്‍

Kerala
  •  a day ago
No Image

മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു

National
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: വിധി ഉടന്‍, ദിലീപ് ഉള്‍പെടെ പ്രതികള്‍ കോടതിയില്‍

Kerala
  •  a day ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാർ ദുരിതത്തിൽ

uae
  •  a day ago