ഭാഗവത സത്ര വേദിയില്‍ തിരക്കേറുന്നു
അമ്പലപ്പുഴ: ഭാഗവത സത്ര വേദിയില്‍ ഭക്തജന തിരക്കേറുന്നു. സത്രത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഭാഗവത സത്ര പ്രഭാഷണങ്ങള്‍ കേള്‍ക്കാല്‍ സത്ര വേദിയിലേക്കെത്തിയത്.
വിവിധ വിഷയങ്ങളില്‍ വേദാന്തരത്‌നം വേദ ശ്രീ എന്‍.വി നമ്പ്യാതിരി പറക്കോട്, സ്വാമി ആധ്യാത്മാനന്ദസരസ്വതി സംബോധ് ഫൗണ്ടേഷന്‍, വെണ്‍മണികൃഷ്ണന്‍ നമ്പൂതിരി ,ശ്രീ മരിശോഭനാ രവീന്ദ്രന്‍ എറണാകുളം, ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊളത്തൂര്‍മലപ്പുറം, അമ്പലപ്പുഴ സുകുമാരന്‍ നായര്‍, മാളവിക ഹരിഗോവിന്ദ്, ഹരിശങ്കര്‍ റാന്നി, സ്വാമി അശേഷാ നന്ദജി ചിന്മയ മിഷന്‍ പാലക്കാട്, എന്നിവര്‍ പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു.വൈകിട്ട് ദീപാരാധനക്കു ശേഷം ഭാഗവത ശുകന്‍ മുംബൈ ചന്ദ്രശേഖരവര്‍മയുടെ സത് സംഗമ ഹിമയും എറണാകുളം ഗായത്രി ഭജനമണ്ഡലി ഇടപ്പള്ളിയുടെ ഭജനയും നടന്നു. മൂന്നാം ദിവസമായ ഇന്ന് രാവിലെ എട്ടു മുതല്‍ പ്രഭാഷണങ്ങള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."