ലീഗല്‍ മെട്രോളജി വകുപ്പ് വിപുലമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു: മന്ത്രി പി തിലോത്തമന്
ആലപ്പുഴ: ലീഗല്‍ മെട്രോളജി വകുപ്പിനെ ഉടച്ച് വാര്‍ക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി തിലോത്തമന്.
വകുപ്പിനെ വിപുലീകരിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇന്‍സ്പെക്ടിംഗ് ഓഫീസ് പുതിയതായി ആരംഭിച്ച താലൂക്കുകളിലും തുടങ്ങാന്‍ നടപടി സ്വീകരിക്കും. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ ലീഗല്‍മെട്രോളജി ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസ്സോസിയേഷന് സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനനം മുതല്‍ അളവുതൂക്കവുമായി ബന്ധപ്പെട്ടാണ് ജീവിതം മുന്നോട്ടു പോവുന്നത്. ലീഗല്‍ മെട്രോളജിയില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കാനും പ്രമോഷന് പരാതികള്‍ തീര്‍പ്പാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി എസ് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."