മുസ്‌ലിം വിരുദ്ധ പരാമര്‍ശം: ശ്രീധരന്‍ പിള്ളക്കെതിരേ നടപടിക്കു ശുപാര്‍ശ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസറുടെ ശിപാര്‍ശ.
പരാമര്‍ശം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് ടിക്കാറാം മീണ വിലയിരുത്തി.
അതുകൊണ്ടുതന്നെ നടപടി വേണമെന്നുതന്നെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ മീണ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
പിള്ള നടത്തിയത് മുസ്ലിം വിരുദ്ധ പരാമര്‍ശമാണെന്നുതന്നെയാണെന്നാണ് യു.ഡി.എഫും എല്‍.ഡി.എഫും ആരോപിക്കുന്നത്.
മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ പി.എസ് ശ്രീധരന്‍പിള്ളയെ ഇനിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്ന് വിലക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച ശ്രീധരന്‍പിള്ളക്കെതിരെ ഐപിസി 153ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വിഷയത്തില്‍ പിള്ളക്കെതിരേ കേസെടുക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണവും തേടിയിട്ടുണ്ട്. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടയിലായിരുന്നു പിള്ള വിവാദമായ പരാമര്‍ശം നടത്തിയത്.
മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതാണ് ഈ പ്രസംഗമെന്ന് ചൂണ്ടിക്കാട്ടി സിപിഎം ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിക്കുവേണ്ടി വി ശിവന്‍കുട്ടി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ മുസ്‌ലിം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു ശ്രീധരന്‍പിള്ള നടത്തിയ വിവാദ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."