സ്വര്‍ണക്കടത്ത് കേസ്: എന്‍.ഐ.എ സംഘം ദുബൈയിലേക്ക്
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി എന്‍.ഐ.എ സംഘം ദുബൈയിലേക്ക്.സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ദുബൈയിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് എന്‍.ഐ.എ. സംഘം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബൈയിലേക്ക് പോകാന്‍ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുഎഇ ഒരു ആഭ്യന്തര അന്വേഷണം നടത്തിയിട്ടുണ്ട്. ഇന്ത്യ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കുമെന്ന് ദുബൈ അറിയിച്ചിരുന്നു. അതിനാലാണ് എന്‍ഐഎ സംഘം നിലവില്‍ ദുബൈയിലേക്ക് തിരിക്കുന്നത്.
സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുക എന്നതാണ് എന്‍.ഐ.എ. സംഘത്തിനു മുന്നിലുള്ള പ്രധാന ദൗത്യം.കേസിലെ മറ്റൊരു പ്രതിയായ റെബിന്‍സണ്‍ എന്നയാളെ കസ്റ്റഡിയിലെടുക്കാനും ഇതിനായി ദുബൈ പൊലീസിന്റെ സഹായം എന്‍.ഐ.എ. തേടുമെന്നും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."