കരിപ്പൂരിലെ രക്ഷാമാലാഖമാരോട് മലപ്പുറം കലക്ടറുടെ അഭ്യര്‍ഥന; 'സ്വയം നിരീക്ഷണത്തില്‍ പോവണം'
മലപ്പുറം: കരിപ്പൂരില്‍ വിമാനം അപകടത്തില്‍ പെട്ടപ്പോള്‍ കൊവിഡും ഇടമുറിയാത്ത മഴയും കണക്കിലെടുക്കാതെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്ന് മലപ്പുറം ജില്ലാ കലക്ടര്‍.
കരിപ്പൂര്‍ വിമാന അപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനായി മനുഷ്യസ്‌നേഹികളായ നിരവധി ആളുകളാണ് മുന്നിട്ടിറങ്ങിയത്. ദുരന്തമുഖത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിനായി കാണിച്ച അതേ മനുഷ്യത്വവും സാമൂഹികപ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ മുന്നിട്ടിറങ്ങിയവരും സംഭവസ്ഥലത്ത് കൂടിയവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും സ്വയം നിരീക്ഷണത്തില്‍ പോവുകയും ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
മലപ്പുറം ജില്ലാ കൊവിഡ് 19 കണ്‍ട്രോള്‍ റൂം നമ്പര്‍- 0483 2733251, 2733252, 2733253
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."